Latest News

നേതാക്കളെ തടഞ്ഞുവെച്ചതിന് സസ്‌പെന്റ് ചെയ്തവരെ മുസ്‌ലിംലീഗില്‍ തിരിച്ചെടുത്തു

കണ്ണൂര്‍:  നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ ബഹളമുണ്ടാക്കിയതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ഏഴ് നേതാക്കള്‍ക്കെതിരായ നടപടി പിന്‍വലിച്ച് മുസ്‌ലിംലീഗില്‍ തിരിച്ചെടുത്തു. 

യൂത്ത്‌ലീഗ് ജില്ല സെക്രട്ടറി നടുവിലെവി.പി. മൂസാന്‍്യുകുട്ടി, നടുവില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.പി. ഹംസക്കുട്ടി, സെക്രട്ടറി കെ. മുഹമ്മദ്കുഞ്ഞി, യൂത്ത്‌ലീഗ് നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. മുസ്തഫ, ലീഗ് ശാഖാ സെക്രട്ടറി പി.പി. ഉമ്മര്‍, യൂത്ത്‌ലീഗ് ഇരിക്കൂര്‍
മണ്ഡലം ട്രഷറര്‍ ആലക്കോട്ടെ എം.എ. ഖലീല്‍റഹ്മാന്‍, മുസ്‌ലിം ലീഗ് ആലക്കോട് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. റഫീക് എന്നിവര്‍ക്കെതിരായ നടപടിയാണ് ബുധനാഴ്ച രാത്രി കണ്ണൂരില്‍
ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം പിന്‍വലിച്ചത്. 

പരപ്പയിലെ പളളി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുടെയും പിന്നട് ആലക്കോട് സി.ഐ എം.എ. മാത്യുവുമായി ഉടലെടുത്ത പ്രശ്‌നങ്ങളുടെയും പേരിലാണ് പ്രാദേശിക മുസ്ലിംലീഗ് നേതൃത്വം ജില്ലാ നേതൃത്വവുമായി ഭിന്നതയിലായിരുന്നത്. ആലക്കോട് സി.ഐക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇവര്‍ പിന്നീട് കണ്ണൂരില്‍ നടന്ന മുസ്ലിംലീഗ് ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷനില്‍ ബഹളമുണ്ടാക്കുകയും ലീഗ് സംസ്ഥാന പ്രസിഡ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ് തുടങ്ങിയവരെ തടയുകയും ചെയ്തുവെന്നതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. 

നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടി മുസ്ലിംലീഗിനുളളില്‍ ഏറെ പൊട്ടിത്തെറിയു മുയര്‍ത്തിയിരുന്നു. സംഭവം 

അന്വേഷിക്കുന്നതിന് പി.എം.എ. സലാം എം.എല്‍.എ, കുട്ടി അഹമ്മദ്കുട്ടി എന്നിവരടങ്ങുന്ന കമ്മീഷനെയും ലീഗ് നേതൃത്വം നിയോഗിച്ചിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാതിരുന്നതും വിവാദമായിരുന്നു. ഇതിനിടെയിലാണ് നടപടി പിന്‍വലിച്ചത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിയതും ലീഗിന്റെ ജനബോധന യാത്ര എത്തുന്നതും കണക്കിലെടുത്തുമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി മലയോരത്തെ ലീഗ് പ്രവര്‍ത്തകരില്‍ പരക്കെ ആഹ്ലാദമുയര്‍ത്തി.
  കണ്ണൂര്‍ ലീഗ് കണ്‍വെന്‍ഷന്‍ സംഘര്‍ഷം: ഏഴുപേര്‍ക്ക് സസ്പെന്‍ഷന്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.