Latest News

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു; ചോദിക്കാന്‍ ചെന്ന യുവതിക്ക് മര്‍ദനം

കണ്ണൂര്‍: ഭര്‍തൃ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവും ഭര്‍തൃ ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. സാരമായി പരിക്കേറ്റ കണ്ണാടിപ്പറമ്പ് കയ്യാങ്കോട് കാരോട്ട് കുന്നുംപുറത്ത് ജമീല (27) ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. 

അത്തായകുന്നിലെ ഭര്‍ത്താവ് നിയാസ്, ഭര്‍തൃസഹോദരി ഫാസില, ഇവരുടെ ഭര്‍ത്താവ് നസീര്‍ എന്നിവര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നുവത്രെ. ഒമ്പത് വര്‍ഷം മുമ്പ് വിവാഹിതരായതാണ് ജമീലയും നിയാസും.ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. വിവാഹ സമയത്ത് 1,60,000 രൂപയും 10 പവനും ജമീലയുടെ വീട്ടുകാര്‍ നല്‍കിയിരുന്നുവത്രെ. പിന്നീട് സ്വര്‍ണ്ണവും പണവും ധൂര്‍ത്തടിച്ച നിയാസ് വീടിന്റെ ആധാരം വേണമെന്ന് പറഞ്ഞ് പീഡനം പതിവാണത്രെ. 

പണമില്ലാത്ത തന്നെ വേണ്ടെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പോയ നിയാസ് കഴിഞ്ഞ ആഴ്ച പുതിയങ്ങാടിയില്‍ രണ്ടാം വിവാഹം കഴിച്ചതായും ജമീല പറയുന്നു. കഴിഞ്ഞ ദിവസം ഇതേ കുറിച്ച് ചോദിക്കാന്‍ ചെന്നപ്പോഴാണത്രെ മര്‍ദിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.