Latest News

സി.എച്ച് സെന്റര്‍ വീല്‍ ചെയര്‍ വിതരണേദ്ഘാടനം ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും

ഉദുമ: ഉദുമ സി.എച്ച് സെന്റര്‍ കാസര്‍കോട് ജില്ലയിലെ വികലാംഗര്‍ക്കും രോഗികള്‍ക്കും ഒരു വര്‍ഷം നൂറ് പേര്‍ക്ക് വീതം നല്‍കുന്ന വീല്‍ ചെയര്‍ പദ്ധതിയുടെ 2014 വര്‍ഷത്തെ ഉദ്ഘാടനം മാര്‍ച്ച് 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെര്‍ക്കള സി.എച്ച് മുഹമ്മദ് കോയ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫിന്റെ അദ്ധ്യക്ഷതയില്‍ ബഹു കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കുന്നു.

2014 ലെ വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് വിതരണം ചന്ദ്രിക ഡയറക്ടറും സി.എച്ച് സെന്റര്‍ രക്ഷാധികാരിയുമായ ഡോ.പി.എ ഇബ്രാഹിം ഹാജി നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ എം.എല്‍.എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ബോര്‍ഡ് ചെയര്‍മാന്‍മാര്‍, ജില്ലാ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.