മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിംലീഗ് തീരുമാനം. കേരള കോണ്‍ഗ്രസ് രണ്ടു സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ലീഗ് അധികസീറ്റ് ചോദിക്കുന്നത്. ചൊവ്വാഴ്ചയാണ് ലീഗുമായുളള ഉഭയകക്ഷി ചര്‍ച്ചകള്‍ നിശ്ചയിച്ചത്.
മലപ്പുറത്തിനും പൊന്നാനിക്കും പുറമേ, വയനാട് അല്ലെങ്കില്‍ കാസര്‍കോട് സീറ്റുകളില്‍ ഒന്നു വേണമെന്ന ആവശ്യമാണ് ലീഗ് ഉന്നയിക്കുക. കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കുകയാണെങ്കില്‍ മുസ്ലിം ലീഗിന് മൂന്നു സീറ്റിന് അര്‍ഹതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് ഇതിനകം തന്നെ രണ്ട് സീറ്റ് വേണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ഉഭയകക്ഷി ചര്‍ച്ചയിലും ഈ ആവശ്യം ആവര്‍ത്തിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ വയനാട്ടില്‍ മുസ്ലിം ലീഗിനും നിര്‍ണായക സ്വാധീനമുണ്ട്. കോണ്‍ഗ്രസിന്റെ കൈവശമുളള കാസര്‍കോടും ലീഗിന് ശക്തിയുണ്ട്. ഈ സ്വാധീനം പരിഗണിച്ചാണ് വയനാട്, കാസര്‍കോട് മണ്ഡലങ്ങള്‍ക്ക് വേണ്ടി ആവശ്യമുന്നയിക്കുക. ഇക്കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റും യുഡിഎഫുമാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരാണ് ലീഗിനെ പ്രതിനിധീകരിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment