Latest News

പിതാവിനൊപ്പം ജോലി ചെയ്യുന്നതിനിടെ പെയിന്റിങ് തൊഴിലാളി കെട്ടിടത്തില്‍ നിന്നുവീണ് മരിച്ചു

മലപ്പുറം: പിതാവിനൊപ്പം പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് യുവാവ് മരിച്ചു. കാളികാവ് കല്ലന്‍കുന്നിലെ കരയേക്കാടന്‍ മുസ്തഫയുടെ മകന്‍ ഫിറോസ്ഖാന്‍ (നസി-34) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ 10.30ഓടെ മുണ്ടേങ്ങരയിലാണ് അപകടം. സഹതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഫിറോസ് ഖാനെ എടവണ്ണ ഇ.കെ. നായനാര്‍ സ്മാരക സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 
ഭാര്യ: ജസീറ (കരുളായി). മക്കള്‍: സജിന്‍, ഷഹദ്, നിദു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.