കണ്ണൂര്‍: ഫെയ്‌സ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന എ.പി വിഭാഗം നേതാവിന്റെ പരാതിയില്‍ രണ്ട് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നെടുവോട്ടെ ഒറ്റക്കല്ലന്‍ സിറാജുദ്ദീന്റെ പരാതിയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരായ നെടുവോട് സ്വദേശികളായ മഠത്തില്‍ ബഷീര്‍, മാങ്ങാടന്‍ സക്കീര്‍ എന്നിവര്‍ക്കെതിരെയാണ് ഐ.ടി ആക്ട് പ്രകാരം ആലക്കോട് പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
2013 സപ്തംബര്‍ മുതല്‍ നിരന്തരം ഫെയ്‌സ്ബുക്കിലൂടെ തന്നെയും കുടുംബങ്ങളെയും കുറിച്ച് അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത് അപമാനിച്ചുവെന്നാണ് സിറാജുദ്ദീന്റെ പരാതി. പരപ്പയിലെ പളളിതര്‍ക്കത്തില്‍ ഇടപ്പെട്ടതിന്റെ വിരോധം തീര്‍ക്കാനാണത്രെ ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയത്.
ആലക്കോട് സി.ഐ സതീഷ്‌കുമാറിന്റെനേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment