Latest News

കരിപ്പൂരില്‍ നിന്നും വീണ്ടും സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 2.8 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. 84 ലക്ഷം രൂപ വിലവരുന്ന 24 സ്വര്‍ണ്ണബിസ്‌ക്കറ്റുകളാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശിയായ അല്‍ത്താഫാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ സഹായമൊരുക്കിയ സെക്യൂരിറ്റി വിഭാഗത്തിലെ കരാര്‍ ജീവനക്കാരനായ മനോജിനെയും കസ്റ്റംസ് പിടികൂടി.

വിമാനത്താവളത്തില്‍ വെച്ച് അല്‍ത്താഫ് സ്വര്‍ണ്ണം മനോജിന് കൈമാറി. ഇതിന് ശേഷം പുറത്തിറങ്ങിയ അല്‍ത്താഫ് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. അല്‍ത്താഫിന് കൈമാറാനായി സ്വര്‍ണ്ണവുമായി പുറത്തേക്കിറങ്ങുമ്പോഴാണ് കസ്റ്റംസ് മനോജിനെ കസ്റ്റഡിയിലെടുത്തത്. അല്‍ത്താഫിനൊപ്പമുണ്ടായിരുന്ന ബഷീറിനെയും ഇയാള്‍ കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold Case, Karipur Air Port, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.