കൊണ്ടുവന്ന സാധനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് വേവിച്ച് നിവേദ്യമാക്കി ബുധനാഴ്ച പുലര്‍ച്ചെ പൂജാകര്‍മങ്ങള്‍ നടത്തിയശേഷം തിരികെ നല്കും. തിരികോലായില്‍ ചുട്ടെടുക്കുന്ന അടയും ഉണക്കലരി നിവേദ്യവുമാണ് വഴിപാടായി തിരികെ നല്കുന്നത്. വ്രതശുദ്ധിയോടെ നഗ്‌നപാദരായിട്ടാണ് സ്ത്രീകള്‍ നിവേദ്യമെത്തിക്കുന്നത്.
തീയ്യഈഴവ സമുദായത്തിലെ സ്ത്രീകളാണ് നേര്‍ച്ച സമര്‍പ്പിക്കുന്നത്. ഇതരസമുദായക്കാര്‍ ഈ വഴിപാട് നടത്തുന്നതിന് ഈ സമുദായക്കാരെയാണ് ചുമതലപ്പെടുത്തുന്നത്. നിവേദ്യവസ്തുക്കള്‍ എത്തിക്കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ നിന്നും ഉണക്കലരികൊണ്ടുണ്ടാക്കിയ കഞ്ഞി നല്കും. ഇത്തവണ എണ്ണായിരത്തിലധികം നിവേദ്യകലങ്ങളാണ് ക്ഷേത്രത്തിലെത്തിയിട്ടുളളത്.
പാലക്കുന്നിലെ പ്രസിദ്ധമായ ഭരണി മഹോത്സവത്തിന് മുന്നോടിയായിട്ടാണ് കലംകനിപ്പ് മഹോത്സവം നടക്കുക. ക്ഷേത്രകഴകത്തിന് കീഴിലെ ഓരോ പ്രദേശത്തു നിന്നുമുളളവര്‍ മുത്തുക്കുടകളും വാദ്യഘോഷങ്ങളോടും കൂടി ഘോഷയാത്രയായിട്ടാണ് പൂജാദ്രവ്യങ്ങള്‍ ക്ഷേത്രത്തിലെത്തിയത്.
പഴയകാലത്ത് വസൂരിയടക്കമുളള മഹാ രോഗങ്ങള്‍ക്ക് ശാന്തി ലഭിക്കാനാണ് കലം കനിപ്പ് നിവേദ്യം തുടങ്ങിയതെന്നാണ് ചരിത്രം
പഴയകാലത്ത് വസൂരിയടക്കമുളള മഹാ രോഗങ്ങള്‍ക്ക് ശാന്തി ലഭിക്കാനാണ് കലം കനിപ്പ് നിവേദ്യം തുടങ്ങിയതെന്നാണ് ചരിത്രം
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,






























No comments:
Post a Comment