Latest News

നരേന്ദ്രമോഡിയുടെ ചിത്രം കീറി മദ്രസയിലിട്ടു; പ്രതികളെ നാട്ടുകാര്‍ പിടികൂടി

വടകര: നരേന്ദ്രമോഡിയുടെ പോസ്റ്ററുകള്‍ കീറി മദ്രസയിലിട്ട് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി. വടകര മേമുണ്ടയിലാണ് സംഭവം. റോഡരികിലുള്ള ഫ്ളക്‌സ് ബോര്‍ഡുകള്‍ കീറി തൊട്ടടുത്ത ബാഫഖി തങ്ങള്‍ സ്മാരക മദ്രസയില്‍ കൊണ്ടിടുകയായിരുന്നു സാമൂഹ്യ വിരുദ്ധര്‍.

മദ്രസയില്‍ കൊണ്ടിട്ടവരിലൊരാളെ നാട്ടുകാര്‍ പിടികൂടിയെങ്കിലും ബോംബും ആയുധങ്ങളുമായെത്തിയ സംഘം ഇയാളെ മോചിപ്പിച്ചു. സംഭവത്തില്‍ 30 പേര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തതായാണ് വിവരം.
സ്ഥലത്തുനിന്ന് പൈപ്പ് ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. കോട്ടപ്പള്ളി ടൗണില്‍ സ്ഥാപിച്ചിരുന്ന ബി.ജെ.പി.യുടെ സ്തൂപവും ഞായറാഴ്ച രാത്രി തകര്‍ത്തതായി പരാതിയുണ്ട്. ബാബു, ബിനീഷ് എന്നിവരുള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.