Latest News

വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു മറിഞ്ഞു

മലപ്പുറം: മഞ്ചേരിയില്‍ വിനോദയാത്രയ്ക്ക് പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പടെ 35 പേര്‍ക്ക് പരിക്കേറ്റു. പെരുവള്ളൂര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മഞ്ചേരി നെല്ലിപ്പറമ്പില്‍ വച്ച് ഒരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഊട്ടിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ബസ് കീഴ്‌മേല്‍ മറിഞ്ഞു.

പരിക്കേറ്റ 26 പേരെ മഞ്ചേരി ജനറല്‍ ആസ്പത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manjeri, School Bus, Accident

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.