വിദ്യാനഗര്‍: കാസര്‍കോട്ട് 50 വര്‍ഷത്തോളം അഭിഭാഷകനായിരുന്ന വിദ്യാനഗര്‍ കോടതിക്ക് സമീപം കരോടി ഹൗസിലെ അഡ്വ. കെ.എ അബ്ദുല്‍ഖാദര്‍ കരോടി (73) അന്തരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod
തിങ്കളാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞായറാഴ്ച രാത്രി ഒരു ബന്ധുവിന്റെ കല്ല്യാണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. നാല് വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് അഭിഭാഷക ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
നേരത്തെ ഗവ. പ്ലീഡറും പബ്ലിക് നോട്ടറിയുമായിരുന്നു. കാസര്‍കോട് ബാര്‍ അസോസിയേഷന്‍ അംഗമായിരുന്നു. ആലംപാടി യതീംഖാന പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.എസ്.എഫ്, മുസ്ലിം യൂത്ത്‌ലീഗ്, മുസ്ലിംലീഗ് എന്നിവയുടെ വിവിധ സാരഥ്യങ്ങള്‍ വഹിച്ചിട്ടുണ്ട്.
ആലംപാടിയിലെ പരേതരായ കരോടി അബ്ദുല്ല ഹാജിയുടേയും ഉമ്മാലിയുമ്മയുടേയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: സുഹ്‌റ, ഹാരിസ് (സൗദി), സൈദ, അജ്മല്‍ (ബിസിനസ്), തസ്‌നീമ. മരുമക്കള്‍: ഹുസൈന്‍ ഖാസിലേന്‍ (സൌദി), മുംതാസ് എരിയാല്‍, അമീര്‍ ചെന്പരിക്ക, തസ്‌നീം മൊഗ്രാല്‍പുത്തൂര്‍, അഷറഫ് അംഗഡിമുഗര്‍ (സൌദി). സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍ കരോടി, സുലൈമാന്‍ കരോടി (ദുബായ്), അബൂബക്കര്‍ കരോടി (ഗോവ), ഹുസൈന്‍ കരോടി, ഹമീദ് കരോടി (ദുബായ്), ബീഫാത്തിമ, പരേതരായ മുഹമ്മദ് കരോടി, ഉമ്മര്‍ കരോടി. മരണവിവരമറിഞ്ഞ് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരും അഭിഭാഷകരുമടക്കം നിരവധി പേര്‍ വീട്ടിലെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod


No comments:
Post a Comment