കോപ്പന്‍ഹേഗന്‍: സ്കൂള്‍കുട്ടികളുള്‍പ്പെടെയുളള ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി പൂര്‍ണാരോഗ്യവാനായ ജിറാഫിനെ വെട്ടിനുറുക്കി സിംഹങ്ങള്‍ക്കെറിഞ്ഞു. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ മൃഗശാലയിലാണ് ക്രൂരകൃത്യം നടന്നത്. രണ്ടുവയസുളള മാരിയുസ് എന്ന ജിറാഫിനെയാണ് മൃഗശാല അധികൃതര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 20,000 ത്തില്‍പ്പരം മൃഗസ്‌നേഹികള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിച്ച അപേക്ഷ തളളിക്കൊണ്ടാണ് മൃഗശാല അധികൃതരുടെ നടപടി. വെടിവച്ച് കൊലപ്പെടുത്തിയശേഷം വെട്ടിനുറുക്കി മാരിയുസിനെ സിംഹങ്ങള്‍ക്കെറിഞ്ഞു കൊടുക്കുകയായിരുന്നു. കൊച്ചു കുട്ടികളെ സാക്ഷി നിര്‍ത്തിയാണ് മാംസ്യം വിശന്നു വലഞ്ഞ സിംഹങ്ങള്‍ക്ക് നല്‍കിയത്.
മാരിയുസിന്റെ അതേ ഇനത്തില്‍പ്പെടുന്ന ജിറാഫുകളുടെ എണ്ണം മൃഗശാലയില്‍ കൂടുതലാണ്. ഇത്രയധികം ജിറാഫുകളുടെ പരിപാലിക്കാനുളള സൗകര്യം ഇല്ലാത്തതിലാനാണ് മാരിയുസിനെ കൊല്ലാന്‍ തീരുമാനിച്ചതെന്നുമാണ് മൃഗശാല അധികൃതരുടെ വാദം. കാണികള്‍ക്ക് അറിവുലഭിക്കുമെന്നതിനാലാണ് പരസ്യമായി മാരിയുസിനെ കൊലപ്പെടുത്തിയതെന്നും മൃഗശാല അധികൃതര്‍ വാദിക്കുന്നു.
എന്നാല്‍ ഡാനിഷ് മൃഗശാലയുടെ ക്രൂരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.മൃഗസംരക്ഷണ സമതി പ്രവര്‍ത്തകര്‍ നടപടിയെ അപലപിച്ചു. മാരിയുസിനെ കൊല്ലാന്‍ പോകുന്നതായി അറിഞ്ഞതുമുതല്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവും ലോകവ്യാപകമായി ഉയര്‍ന്നിരുന്നു. ബ്രിട്ടണില്‍ പ്രമുഖ മൃഗശാലകള്‍ മാരിയുസിനെ ഏറ്റെടുക്കാമെന്നറിയിച്ചിരുന്നു. മാരിയുസിനെ ഏറ്റെടുക്കാന്‍ യോര്‍ക്ക്‌ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനിടെ, 500,000 യൂറോയ്ക്ക് മാരിയുസിനെ വാങ്ങാന്‍ തയാറായി ഒരു വ്യക്തിയും മൃഗശാല അധികൃതരെ സമീപിച്ചു.
എന്നാല്‍ യൂറോപ്യന്‍ അസോസിയേഷന്‍ ഓഫ് സൂസ് ആന്റ് അക്വാറിയയുടെ നിയമങ്ങള്‍ അനുസരിച്ച് മാരിയുസിനെ വില്‍ക്കാനാവില്ലെന്ന നിലപാടാണ് ഡാനിഷ് മൃഗശാല അധികൃതര്‍ സ്വീകരിച്ചത്. എണ്ണം വര്‍ധിക്കുമ്പോള്‍ മാനുകളെയും സമാന രീതിയില്‍ കൊലപ്പെടുത്താറുണ്ടെന്ന് മൃഗശാല സയറ്റിഫിക്ക് ഡയറക്ടര്‍ ബെന്‍ഗറ്റ് ഹോല്‍സ്റ്റ് പറഞ്ഞു. ഇത് സാധാരണ നടപടിമാത്രമാണെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഹോല്‍സ്റ്റ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ഷവും കോപ്പന്‍ഹേഗന്‍ മൃഗശാല 20 മുതല്‍ 30 വരെ മൃഗങ്ങളെ ഇത്തരത്തില്‍ കൊലപ്പെടുത്താറുണ്ടെന്നാണ് ഡാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Giraffe, Lion, Food

No comments:
Post a Comment