Latest News

മിസ്‌കോളിലൂടെ പ്രണയം നടിച്ച് പണം തട്ടിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

തേഞ്ഞിപ്പാലം: മിസ്‌കോളിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം പ്രണയം നടിച്ച് പണം തട്ടിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നിത്താഴം സ്വദേശി റഷീദ (28), മലപ്പുറം മേല്‍മുറി ഏറിയാടന്‍ അബ്ദുള്‍കബീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

പള്ളിക്കല്‍ ബസാര്‍ സ്വദേശി യൂസഫ് കാരപ്പറമ്പിലിന്റെ പരാതിയിലാണ് അറസ്റ്റ്. മൂന്നുമാസം മുമ്പാണ് റഷീദയും യൂസഫും ഒരു മിസ്‌കോളിലൂടെ പരിചയപ്പെട്ടത്. പിന്നീട് യുവതി യൂസഫുമായി സൗഹൃദത്തിലാവുകയായിരുന്നു.

തുടര്‍ന്ന് നേരില്‍കാണാന്‍ കോഴിക്കോട്ടെത്തുമെന്ന് പറഞ്ഞതനുസരിച്ച് യൂസഫിനെ വരുത്തി. കാറിലെത്തി യൂസഫിനൊപ്പം റഷീദ കയറിയെങ്കിലും തന്റെ പരിചയക്കാര്‍ കണ്ടതായി പറഞ്ഞ് വഴിയിലിറങ്ങുകയായിരുന്നത്രെ.

പിന്നീട് യുവതിയുമൊത്തുള്ള യൂസഫിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും പുറത്തറിയിക്കാതിരിക്കാന്‍ പണം വേണമെന്നും പറഞ്ഞ് ഫോണില്‍ ഭീഷണിയെത്തുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പറഞ്ഞുറപ്പിച്ച സ്ഥലത്തെട്ടി കബീറാണ് 20,000 രൂപ യൂസഫില്‍നിന്ന് വാങ്ങിയത്.

ഹോം നഴ്‌സായി ജോലിചെയ്യുന്ന റഷീദ മാസങ്ങള്‍ക്കുമുമ്പ് കബീറിന്റെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു. എസ്.ഐ പി. മനോഹരനും സംഘവും മലപ്പുറത്തെ വീട്ടില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇതേ രീതിയില്‍ വേറെയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Miss Call, Love, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.