കാട്ടാക്കട: കളിയിക്കാവിളയ്ക്കു സമീപം പടന്താലുംമൂട്ടില്‍ യുവതിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കളിയിക്കാവിള പോലീസ് പിടികൂടിയതായി സൂചന. തമിഴ്‌നാട് അരുമന സ്വദേശികളാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്തു വരുന്നു. അതിനിടെ മരണത്തില്‍ ഒട്ടേറെ സംശയങ്ങളുണ്ടെന്നും അതിനാല്‍ തുടര്‍ അന്വേഷണം നടത്തണമെന്നും കാണിച്ച് ബന്ധുക്കള്‍ കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. തമിഴ്‌നാട്ടില്‍ നടന്ന സംഭവമായതിനാല്‍ അവിടെ അന്വേഷണം തൃപ്തികരമാകില്ല എന്നു കാട്ടിയാണ് മാതാപിതാക്കള്‍ വെള്ളിയാഴ്ച പരാതി നല്‍കിയത്.
ഇവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ളവ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ ഹസീനയുടെ മുറിയും അലമാരയും പരിശോധിച്ചപ്പോള്‍ ചില വിവരങ്ങള്‍ കിട്ടിയതായും ചില രേഖകള്‍ കണ്ടതായും ബന്ധുക്കള്‍ പറയുന്നു. ഈ വിവരം പോലീസിന് കൈമാറിയിട്ടുണ്ട്. ഇവരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നും സൂചന. കാട്ടാക്കടയ്ക്ക് സമീപം പൂവച്ചല്‍ ആലമുക്ക് മുളയംകോട് ഹസീനമന്‍സിലില്‍ മുഹമ്മദ് കാസിമിന്റെയും ജമീലബീവിയുടേയും മകള്‍ ഹസീനയുടെ(31) മൃതദേഹമാണ് വ്യാഴാഴ്ച പടന്താലുംമൂട്ടില്‍ ഒരു ഇടറോഡിലെ സ്വകാര്യ ശ്മശാനത്തില്‍ കാണപ്പെട്ടത്.
കോവളത്തെ ഒരു മസാജ് സെന്ററിലെ ജീവനക്കാരിയാണ് ഹസീന. ഇവരുടെ മൃതദേഹത്തിനു സമീപം കണ്ട കത്തുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നതും പോലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ കേരള- തമിഴ്‌നാട് പോലീസ് സംയുക്തമായി സഹകരിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം ഹസീനയുടെ മരണത്തില്‍ പെണ്‍വാണിഭസംഘത്തിന് പങ്കുള്ളതായി സംശയിക്കുന്നതായി പോലീസ് പറയുന്നു. യുവതി മരിച്ചശേഷവും കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലേക്ക് നിരവധി പേര്‍ വിളിച്ചതായി പോലീസ് പറയുന്നു. ഇതില്‍ അരുമന സ്വദേശികളും തിരുവനന്തപുരത്തെ ചിലരും ഉള്‍പ്പെടും.
മരിക്കുന്നതിന് തലേന്ന് യുവതിയെ കാട്ടാക്കട നിന്ന് കാറില്‍ വിളിച്ചുകൊണ്ടുവന്നത് അരുമന സ്വദേശികളായ രണ്ടുയുവാക്കളാണെന്ന് സംശയിക്കുന്നു. പുറമെ യുവതി അടിക്കടി കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചിരുന്നതായും പറയപ്പെടുന്നു. ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. യുവതി അമിതമായി മദ്യപിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറഞ്ഞതായി പോലീസ് പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Haseena, Murder Case.


No comments:
Post a Comment