കോഴിക്കോട്: ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ ഗ്രൗണ്ടിലെ മതിലിടിഞ്ഞുവീണ് കോഴിക്കോട് എന്‍.ഐ.ടി.യിലെ വിദ്യാര്‍ഥി മരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ആന്ധ്രപ്രദേശ് പ്രകാശം ജില്ലയിലെ മന്നം വെങ്കിടേഷ് വര്‍ലു (18) ആണ് മരിച്ചത്.
കൂടെ കളിച്ചിരുന്നവര്‍ മതിലിടിയുന്നത് കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ കാലിന് സ്വാധീനക്കുറവുള്ള വെങ്കിടേഷിന്റെ ദേഹത്തേക്ക് മതിലിടിഞ്ഞ് വീഴുകയായിരുന്നു.
ചാത്തമംഗലം എന്‍.ഐ.ടി. പ്രവേശനകവാടത്തിന് സമീപമുള്ള ലോണ്‍ ടെന്നീസ്‌കോര്‍ട്ടില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ടെന്നീസ് പരിശീലനത്തിനായി കെട്ടിയ ചെങ്കല്‍ഭിത്തിയാണ് തകര്‍ന്നുവീണത്. വെങ്കിടേഷും ആറ് കൂട്ടുകാരുമാണ് ഇവിടെ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നത്. മതിലിടിഞ്ഞപ്പോള്‍ വെങ്കിടേഷിന് വേഗത്തില്‍ ഓടിമാറാന്‍ കഴിയാതിരുന്നതാണ് ഭിത്തിക്കടിയില്‍പ്പെടാന്‍ കാരണം. ഉടനെത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്ധ്രപ്രദേശ് കൊപ്പറാം ശാന്തമഗുലുരു മണ്ഡലിലെ എം. അഞ്ജനേയലുവിന്റെയും എം. നളിനിയുടെയും മകനാണ്.

No comments:
Post a Comment