Latest News

പിതാവിനെ സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരേ കേസ്

മട്ടന്നൂര്‍: വൃദ്ധ പിതാവിനെ സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരേ പോലീസ് കേസെടുത്തു. പട്ടാന്നൂര്‍ രാമാലയത്തിലെ കെ.കെ. നാരായണന്റെ (70) പരാതിയില്‍ മക്കളായ സത്യന്‍, സുരേഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ക്ക് എതിരേയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്.

2007ല്‍ പാര്‍ലമെന്റ ് പാസാക്കിയ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന നിയമ പ്രകാരമാണ് കേസ്. ഈ നിയമ പ്രകാരം കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി എടുത്ത കേസാണിത്. 

മക്കള്‍ നാരായണനെ വീട്ടില്‍ നിന്ന് അടിച്ചിറക്കി എന്നാണ് പരാതി. സ്വന്തമായി വീടും പറമ്പും ഉണ്ടെങ്കിലും ജീവിക്കാന്‍ വകയില്ലാത്ത അവസ്ഥയിലാണ് വാര്‍ധക്യത്തിന്റെ വിവശത പേറുന്ന പിതാവ്. നാരായണന്റെ പരാതിയില്‍ തലശേരി സബ് കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.