കൊച്ചു കുട്ടിയായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തിരിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് അനുജത്തിയെ ഉപയോഗിച്ചതെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കുറ്റം സമ്മതിച്ചതിനാല്‍ കുട്ടിയെ പ്രീ സെന്റന്‍സ് റിപ്പോര്‍ട്ട് തയാറാക്കുന്നതുവരെ ബന്ധുക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടു. ഈ സമയം അനുജത്തിയെ ആരോപണവിധേയനായ കുട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നീലചിത്രങ്ങള്‍ കാണുന്നത് ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ഇരയാകുന്നവരുടെ ജീവിതം തന്നെ ഇല്ലാതാക്കും. സ്വന്തം സഹോദരനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ഏറെ നാളെടുത്തേക്കും. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന കുട്ടികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമങ്ങള്‍ നടത്തും. ഓണ്‍ലൈന്‍വഴി പോണോഗ്രഫി ലഭ്യമാകുന്ന എല്ലാ സൈറ്റുകളും നിരോധിക്കുന്നതായി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ ആവശ്യപ്രകാരം മാത്രമെ നിരോധനം സാധ്യമായിരുന്നുളളു. മൈക്രോസോഫ്റ്റാണ് എക്‌സ് ബോക്‌സ് കണ്‍സോള്‍ സേവനം നല്‍കുന്നത്. മാതാപിതാക്കള്‍ക്ക് ഇത്തരം സൈറ്റുകള്‍ നിരോധിക്കാന്‍ സാധിക്കുമെന്നും കുട്ടികള്‍ എന്താണ് കാണുന്നതെന്ന് രക്ഷിതാക്കള്‍ ശ്രദ്ധിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child, Rape, Brother
No comments:
Post a Comment