മധുരൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നിയമപരമായി സാധുവല്ലെന്ന് മദ്രാസ് ഹൈക്കോടതി. 17-കാരിയായ പെണ്‍കുട്ടിയെ തന്റെ കൂടെ വിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ ഉത്തരവിട്ടത്.
പെണ്‍കുട്ടിയുടെ ഭര്‍ത്താവ് എ. ഗണേശ് നല്കിയ ഹേബിയസ് കോര്‍പസ് പരാതിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ എസ്. തമിഴ്‌വനം, വി.എസ് രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഇവരുടെ വിവാഹം നിയമപരമായി സാധുവല്ലെന്ന് നിരീക്ഷിച്ചു. പെണ്‍കുട്ടിയെ പരാതിക്കാരന്റെ ഒപ്പം പോകാന്‍ കോടതി അനുവദിച്ചില്ല. ഏപ്രില്‍ 15-ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ഒരു സ്ത്രീയുടെ ഒപ്പം താമസിക്കണമെന്നും കോടതി ഉത്തരവിട്ടു. 18 വയസ് തികയുന്നതിനു പിറ്റേദിവസം അന്തിമ വാദത്തിനായി കുട്ടിയെ കോടതിയില്‍ ഹാജരാക്കണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെട്ട വിവാഹം നിയമത്തിന്റെ കണ്ണില്‍ അസാധുവാണ്. ഇത്തരം വിവാഹത്തിന്റെ കാര്യത്തില്‍ വിവാഹമോചനത്തിനായി പ്രത്യേക ഉത്തരവ് സമ്പാദിക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മാത്രം മതിയാകും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrass High Court, Order, Child Marriage

No comments:
Post a Comment