മുംബൈ: കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ എസ്തര്‍ അനൂഹ്യയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായ വിവരം ലഭിച്ചതായി പോലീസ്. കുര്‍ല റെയില്‍വേ ടെര്‍മിനസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പതിഞ്ഞതായാണ് പോലീസ് പറയുന്നത്.
ജനുവരി 16നാണ് പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം മുംബൈ ഹൈവേയ്ക്ക് അരികില്‍ നിന്നും പോലീസ് കണ്ടെടുത്തത്. ജനുവരി ആദ്യം കുര്‍ല റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ പതിനൊന്നു ദിവസത്തിനുശേഷം മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
എന്നാല്‍, ഇവരുടെ മരണവുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയിലാണ് കാണാതായ ദിവസം അനൂഹ്യ ഒരു യുവാവിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരിക്കുന്നത്.
ദൃശ്യം മാതാപിതാക്കളെ കാണിക്കുന്നതിനായി പോലീസ് അനൂഹ്യയുടെ ആന്ധ്രയിലുള്ള വീട്ടിലേക്ക് തിരിച്ചു. മാതാപിതാക്കള്‍ക്ക് യുവാവിനെ കുറിച്ചുള്ള വിവരം നല്‍കാനാകുമെന്നാണ് കരുതുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Murder Case, Police

No comments:
Post a Comment