ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകകരുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. പ്രതികള്‍ രാഷ്ട്രപതിക്ക് നല്കിയ ദയാഹര്‍ജി തീര്‍പ്പാക്കുന്നത് ഏറെ വൈകിയതിനാലാണ് ചിഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായുള്ള ബഞ്ച് ശിക്ഷ ഇളവ് ചെയ്തത്.
വധശിക്ഷ ലഭിച്ച പേരറിവാളന്‍ (അറിവ്) , ശാന്തന്‍, മുരുകന്‍ എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ശിക്ഷായിളവ് അനുവദിച്ചത്. ഹര്‍ജിയില്‍ കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീം കോടതി കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. എന്‍.ഡി.എ സര്‍ക്കാരാണ് ദയാഹര്‍ജിയിലെ തീര്‍പ്പ് നീട്ടുക്കൊണ്ട് പോയതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയില്‍ പറഞ്ഞത്. പ്രതികള്‍ക്ക് കോടതിയില്‍ പീഡനമുണ്ടായിട്ടില്ലെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളിയിട്ടുണ്ട്. എപ്പോള്‍ പ്രതികളെ മോചിപ്പിക്കണം എന്നത് കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.
1998 ജനവരി 28നാണ് വിചാരണക്കോടതി 26 പ്രതികള്‍ക്കും വധശിക്ഷ നല്‍കിയത്. എന്നാല്‍, സുപ്രീം കോടതി 1999 മെയ് 11ന് നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ മാത്രം ശരിവെച്ചു. ഇതില്‍ നളിനിയുടെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. നളിനിയെ ഇതിനിടയില്‍ ജയിലില്‍ സന്ദര്‍ശിച്ച് രാജീവ് ഗാന്ധിയുടെ മകള്‍ പ്രിയങ്കഗാന്ധി മാപ്പുനല്‍കി. 1991 മെയ് 21നാണ് രാജീവ്ഗാന്ധി ശ്രീപെരുമ്പുത്തൂരില്‍ കൊല്ലപ്പെടുന്നത്. വധശിക്ഷക്കായെതിരായ യുദ്ധം തുടരുമെന്ന് പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പ്രതികരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rajiv Gandhi, Murder Case, Supream Court

No comments:
Post a Comment