തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസ് പിസി ജോര്‍ജെന്ന മാരണത്തിന്റെ തലയില്‍ കെട്ടിവെക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്. ജനപക്ഷ യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് ഉണ്ണിത്താന്റെ രൂക്ഷ ഭാഷയിലുള്ള വിമര്‍ശനം.
ടിപി കേസില്‍ പിസി ജോര്‍ജ് ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അന്നു തന്നെ ജോര്‍ജെന്ന മാരണത്തിന്റെ തലയില്‍ അത് കെട്ടിവെച്ചിരുന്നെങ്കില് പാതി ശല്യം ഒഴിവായേനെയെന്നായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം.
പാര്‍ട്ടിക്കുവേണ്ടി കുറ്റമേറ്റെടുത്താല്‍ സിപിഐഎം എന്തും ചെയ്തുകൊടുക്കുമെന്നും ഉണ്ണിത്താന് പറഞ്ഞു. പ്രകാശ്കാരാട്ടിനും വൃന്ദാകാരാട്ടിനും കുട്ടികളുണ്ടാകും. എന്നാല്‍ കുട്ടികള്‍ വേണ്ടായെന്നു വച്ചതാണ് ഭക്ഷ്യസുരക്ഷാ ബില്ലിനെ എതിര്‍ത്തതെന്നും ഉണ്ണിത്താന് പരിഹസിച്ചു.
കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയ്ക്കിടെ രാജ്മോഹന്‍ ഉണ്ണിത്താനും പിസി ജോര്‍ജും മാന്യമല്ലാത്ത രീതിയില്‍ പരസ്പരം പോരടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉണ്ണിത്താന് പിസി ജോര്‍ജിനെതിരെ വീണ്ടും തിരിഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Raj Mohan Unnithan, P.C.George
No comments:
Post a Comment