Latest News

ഹിന്ദു യുവതിയെ തിരുപ്പതിയില്‍ വച്ച് വിവാഹം ചെയ്തിരുന്നതായി മീരാ ജാസ്മിന്റെ ഭര്‍ത്താവ്

കൊച്ചി: ക്രിസ്ത്യന്‍ സമുദായാംഗമായ താന്‍ നേരത്തെ ഹിന്ദു യുവതിയെ തിരുപ്പതിയില്‍ വച്ച് വിവാഹം ചെയ്തിരുന്നതായി മീരാ ജാസ്മിന്റെ ഭര്‍ത്താവ് അനില്‍ ജോണ്‍ ഹൈക്കോടതിയെ അറിയിച്ചു. മീരയുമൊത്തുള്ള വിവാഹ ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അനില്‍ ഇക്കാര്യം അറിയിച്ചത്.

തിരുപ്പതിയില്‍ വച്ച് വിവാഹം കഴിച്ചിരുന്നെങ്കിലും ആ വിവാഹത്തിന് നിയമപരമായ സാധുത ഉണ്ടായിരുന്നില്ലെന്ന് അനില്‍ പറയുന്നു. വിവാഹമോചനം സംബന്ധിച്ച ഹര്‍ജി ബാംഗ്ലൂര്‍ കുടുംബകോടതി തള്ളിയത് നിയമപരമായ വിവാഹം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയാണ്. ഹര്‍ജി നിരസിച്ച കുടുംബകോടതി വിധിക്കുശേഷം നഷ്ടപരിഹാരമായി വന്‍ തുക ആവശ്യപ്പെട്ടുവരികയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

ഇവരാണ് തന്റെ ഇപ്പൊഴത്തെ വിവാഹത്തിന് തടസം നില്‍ക്കുന്നതെന്ന് അനില്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സെലിബ്രിറ്റിയുടെ വിവാഹം നടക്കുന്നതുകൊണ്ട് പോലീസ് സ്ഥലത്തുണ്ടാകുമെന്നും പ്രത്യേക സുരക്ഷയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മീരയും അനില്‍ ജോണും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ പാളയം സിഎസ്‌ഐ പള്ളിയിലാണ് നടക്കുന്നത്. ഇവരുടെ വിവാഹം നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Meera Jasmine, Marriage

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.