Latest News

മദ്രസ്സയില്‍ നിന്നും വരികയായിരുന്ന ഏഴുവയസ്സുകാരന്‍ പിക്കപ്പ്‌വാനിടിച്ച് മരിച്ചു

കാഞ്ഞങ്ങാട്: മദ്രസ്സ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഏഴുവയസ്സുകാരന്‍ പിക്കപ്പ്‌വാനിടിച്ച് മരിച്ചു. ഒടയംചാല്‍ കോടോത്ത് കിഴക്കേചുടുക്കാട്ടില്‍ അസീസിന്റെ മകന്‍ മുഹമ്മദ് റാഫി (7) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 8 മണിയോടെ മദ്രസ്സവിട്ട് ഓട്ടോറിക്ഷയില്‍ വീട്ടിനടുത്തിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പിക്കപ്പ്‌വാനിടിക്കുകയായിരുന്നു.
മാതാവ്: ഫാത്തിമ, സഹോദരങ്ങള്‍: അനീഷ, അഷിന

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.