Latest News

മുകളിലത്തെ നിലയില്‍ ഗര്‍ഭിണിയായ ഭാര്യ; താഴത്തെ നിലയില്‍ ഭര്‍ത്താവിന്റെ പീഡന വിനോദം

ലിവര്‍പൂള്‍: സ്കൂള്‍ അധ്യാപകന്‍ മദ്യപിച്ച് ലക്കുകെട്ട യുവതിയെ വീട്ടില്‍ കൊണ്ടുവന്നു പീഡിപ്പിച്ചു. ലിവര്‍പൂളിലെ ചൈല്‍ഡ്‌വാള്‍ സ്‌പോര്‍ട്ട്‌സ് ആന്റ് സയന്‍സ് അക്കാദമി അധ്യാപകന്‍ പാട്രിക് ബ്രീന്‍ മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയെ പീഡിപ്പിക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ ബ്രീനിന്റെ ഗര്‍ഭിണിയായ ഭാര്യ ഉറക്കത്തിലായിരുന്നത്രെ!

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. അമിതമായി മദ്യപിച്ച യുവതി അബോധാവസ്ഥയിലായി. യുവതിയെ ടാക്‌സിയില്‍ ബ്രീന്‍ സ്വന്തം വീട്ടില്‍ എത്തിച്ചു. പുറകുവശത്തുകൂടി അബോധാവസ്ഥയിലുളള യുവതിയുമായി ബ്രീന്‍ വീട്ടിലുളളിലെത്തി. ഹാളിലെ സോഫയില്‍ യുവതിയെ കിടത്തി. ഭാര്യ മുകളിലത്തെ നിലയില്‍ ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തിയ ശേഷം ബ്രീന്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

രാത്രിയില്‍ ഉണര്‍ന്നപ്പോള്‍ തന്റെ ശരീരത്തിനു മുകള്‍ ഭാരം അനുഭവപ്പെട്ടതായും വേദന അനുഭവപ്പെട്ടതായും യുവതി പറയുന്നു. പിറ്റേ ദിവസം ടാക്‌സിയില്‍ വീട്ടിലെത്തിയ ശേഷമാണ് താന്‍ പീഡനത്തിനിരയായതായി യുവതി തിരിച്ചറിയുന്നത്. പിന്നീട് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ തന്നെ ആരാണ് പീഡിപ്പിച്ചതെന്ന യുവതിക്ക ഓര്‍മ്മയില്ല.

കഴിഞ്ഞ മൂന്നുമാസമായി ഭാര്യയുമായി പോലും ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് ബ്രീന്‍ വാദിക്കുന്നത്. യുവതിയെ വീട്ടില്‍ കൊണ്ടുവന്നുവെന്ന് ബ്രീന്‍ സമ്മതിച്ചു. മദ്യലഹരിയില്‍ അബോധാവസ്ഥയിലായ യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബ്രീന്‍ പറയുന്നത്. അതേസമയം, ബ്രീന്‍ യുവതിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. നിരവധി സ്ത്രീകളുമായി അവിഹിതബന്ധം പുലര്‍ത്തിയ ചരിത്രം ബ്രീനിന് ഉണ്ടെന്നും പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World-news

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.