Latest News

ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹമോചന കേസ് തൃശൂര്‍ കുടുംബ കോടതിയില്‍

കൊച്ചി: നടന്‍ ദിലീപും മഞ്ജുവാര്യരും തമ്മിലുള്ള വിവാഹമോചന കേസ് തൃശൂര്‍ കുടുംബ കോടതിയില്‍. ഒത്തുപോകാന്‍ വയ്യാത്തവിധം തകര്‍ന്ന ദാമ്പത്യം പിരിയാന്‍ ഇരുവരും സംയുക്തമായാണ് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ കോടതി അടുത്തുതന്നെ അന്തിമവിധി പ്രസ്താവിക്കും എന്നാണ് അറിയുന്നത്. പരസ്പര സമ്മതപ്രകാരമുള്ള വേര്‍പിരിയില്‍ ആയതുകൊണ്ടുതന്നെ മഞ്ജുവിന് ദിലീപ് നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ മാത്രമാണ് ഇനി തീര്‍പ്പാകാനുള്ളത്.

ഇരുവരുടെയും മകള്‍ ദിലീപിനൊപ്പമാണ് താമസം. വിവാഹമോചനത്തിനുശേഷവും അങ്ങിനെത്തന്നെ ആയിരിക്കുമെന്നാണ് അറിയുന്നത്. സ്വത്തുക്കളുടെ പങ്കു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായില്‍ ഇരുവരും വിവാഹമോചിതരാകും.

ദിലീപും മഞ്ജുവും ഏറെനാളായി വേര്‍പിരിഞ്ഞുതന്നെയാണ് താമസം. മഞ്ജുവാകട്ടെ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മഞ്ജു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ നൃത്തവേദികളിലും എത്തുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Manju, Dileep, Divers Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.