ഉദുമ: മണല്‍ മാഫിയുടെ അക്രമത്തില്‍ ഗുരുതരമായി പരിക്കേററ ബേക്കല്‍ എസ്.ഐ എം രാജേഷിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ പള്ളിക്കര കല്ലിങ്കാല്‍ തൊട്ടിയില്‍ വെച്ചാണ് സംഭവം. മണല്‍ കടത്തിവരികയായിരുന്ന കെ.എല്‍. 41 എഫ് 9646 നമ്പര്‍ പിക്കപ്പ് വാന്‍ എസ്.ഐ. തടയുകയും വാന്‍ കസ്റ്റഡിയിലെടുക്കുന്നതിനിടയില്‍ എസ്.ഐയെ ഇടിപ്പിച്ചു തെറിപ്പിക്കുകയും പിന്നീട് വാന്‍ ഒരു മതിലില്‍ ഇടിച്ച് നിര്‍ത്തുകയുമായിരുന്നു. തെറിച്ചു വീണ എസ്.ഐക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
രക്തം വാര്‍ന്ന് ഒഴുകി റോഡില്‍ കിടക്കുകയായിരുന്ന എസ്.ഐയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപരും യൂനിറ്റി ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന എ.ആര്‍. കാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രഭോഷിനും പരിക്കേറ്റിട്ടുണ്ട്. വാന്‍ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാനിലുണ്ടായിരുന്ന ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്.ഐയുടെ മൊഴിയെടുത്തശേഷം പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഹൊസ്ദുര്‍ഗ് സി.ഐ. സുധാകരന്‍ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment