ദുബായ്: ഗള്‍ഫിലുള്ള ഇന്ത്യന്‍ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക ദുബായ് ആസ്‌ഥാനമായുള്ള അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. 2.6 ബില്യണ്‍ യു.എസ്. ഡോളര്‍ (13500 കോടി രൂപ) ആസ്‌തിയുമായി ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടര്‍ എം.എ. യൂസഫലി പട്ടികയില്‍ മൂന്നാംസ്‌ഥാനത്തുണ്ട്.
ഭക്ഷ്യവിതരണ നിര്‍മാണ കമ്പനിയായ അല്ലാന ഗ്രൂപ്പ് ചെയര്‍മാനായ ഫിറോസ് അല്ലാനയാണ് പട്ടികയില്‍ ആദ്യസ്‌ഥാനത്തുള്ളത്. 4.5 ബില്യണ്‍ യു.എസ്. ഡോളറുമായി (23500 കോടി രൂപ) ഫിറോസ് അല്ലാന മുന്നിലെത്തിയപ്പോള്‍ കത്താരിയ ഹോര്‍ഡിംഗ് ചെയര്‍മാന്‍ രഘുവിന്ദര്‍ കത്താരിയ 2.9 ബില്യണ്‍ യു.എസ്. ഡോളറുമായി രണ്ടാംസ്‌ഥാനത്തെത്തി. ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 2.15 ബില്യണ്‍ യു.എസ്. ഡോളറുമായി നാലാം സ്‌ഥാനത്തും എന്‍.എം.സി. ഗ്രൂപ്പ് മേധാവി ബി.ആര്‍. ഷെട്ടി രണ്ട് ബില്യണ്‍ ഡോളറുമായി അഞ്ചാം സ്‌ഥാനത്തുമാണ്.
പട്ടികയിലെ മലയാളിനിരയിലും മുന്‍പന്തിയിലുള്ള യൂസഫലി കഴിഞ്ഞവര്‍ഷം നാലാംസ്‌ഥാനത്തായിരുന്നു. കേരളം ആസ്‌ഥാനമായുള്ള നാല് പ്രമുഖ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തമുള്ള അദ്ദേഹം ഫോബ്‌സ് മാസിക കഴിഞ്ഞവര്‍ഷം പുറത്തുവിട്ട സമ്പന്നരുടെ ആഗോള പട്ടികയിലും ഉള്‍പ്പെട്ടിരുന്നു.
109 ഹൈപ്പര്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് മാളുകളുള്ള ലുലു ഗ്രൂപ്പ് വളര്‍ച്ചയുടെ പുത്തന്‍ പടവുകള്‍ താണ്ടി അതിവേഗം മുന്നേറുകയാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാജ്യങ്ങളിലായി 42 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ഗ്രൂപ്പ് ആരംഭിക്കും. മലേഷ്യയിലും ഇന്തോനേഷ്യയിലും ഈ വര്‍ഷാവസാനം പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രമുഖ രാജ്യാന്തര കണ്‍സള്‍ട്ടിംഗ് ഓഡിറ്റ് സ്‌ഥാപനമായ ഡിലോയിറ്റ് പുറത്തുവിട്ട ലോകത്തിലെ അതിവേഗം വളരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകളില്‍ പതിനൊന്നാം സ്‌ഥാനമാണ് ലുലു ഗ്രൂപ്പിനുള്ളത്. അടുത്തവര്‍ഷം ഡിസംബറിനുള്ളില്‍ ഗ്രൂപ്പില്‍ ജോലി ചെയ്ുന്ന മലയയാളികളുടെ എണ്ണം 30000 ആകുമെന്ന് കുവൈത്തിലെ ദജീജിലെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്‌ഘാടനവേളയില്‍ യൂസഫലി അറിയിച്ചിരുന്നു. 37 രാജ്യങ്ങളില്‍ നിന്നായി 24000 മലയാളികളടക്കം 31400 ജീവനക്കാര്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gulf, MA Yousuf Ali, Business, News

No comments:
Post a Comment