കാഞ്ഞങ്ങാട്: ഇറക്കുമതി സ്ഥാനാര്‍ഥിയെ കാസര്‍കോട്ട് മത്സരരംഗത്തിറക്കിയാല്‍ പിന്തുണയ്ക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ തവണകളിലേതുപോലെ മറ്റിടങ്ങളില്‍നിന്ന് സ്ഥാനാര്‍ഥിയെ കൊണ്ടുവന്ന് മത്സരിപ്പിക്കേണ്ട ദുരവസ്ഥ കാസര്‍കോടിനില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പ്രചാരണ രംഗത്തുനിന്നടക്കം യൂത്ത്‌കോണ്‍ഗ്രസ് വിട്ടുനില്ക്കുമെന്നും സംഘടനയുടെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയോഗം മുന്നറിയിപ്പുനല്കി.
പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത ഒരു സ്ഥാനാര്‍ഥിയും ഇവിടെ വേണ്ട. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി യു.ഡി.എഫിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലമായി കാസര്‍കോട് മാറി. യൂത്ത്‌കോണ്‍ഗ്രസില്‍ ജനപ്രീതിയുള്ള ഇവിടത്തെ നേതാവിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എ.ഐ.സി.സി.ക്കും കെ.പി.സി.സി.ക്കും കത്തയക്കാനും യോഗം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ടുലക്ഷത്തിലധികം വീടുകളില്‍ ചെന്ന് വോട്ടഭ്യര്‍ഥന നടത്താനും യോഗത്തില്‍ തീരുമാനമായി. മാര്‍ച്ച് രണ്ടിന് യൂത്ത് കോണ്‍ഗ്രസ്സിന്റെകാസര്‍കോട് പാര്‍ലമെന്റ്മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജെബിമേത്ത ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ്മണ്ഡലം പ്രസിഡന്റ് സാജിദ് മൗവല്‍ അധ്യക്ഷനായിരുന്നു. ശ്രീജിത്ത് മാടക്കാല്‍, സി.എച്ച്. യാസിന്‍, എ.വി.സനല്‍കുമാര്‍, ഹാരിസ് പെര്‍ള, ചന്ദ്രന്‍ കരിച്ചേരി, ശ്രീജിത്ത് ചോയ്യങ്കോട്, എം.വി. മനോജ്, അഡ്വ. സുധാകര്‍ റായ്, രജീഷ്ബാബു, മധു മുളിയാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി രാജേഷ് പുല്ലൂര്‍ സ്വാഗതംപറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment