Latest News

ഹുക്ക കഫെകള്‍ കര്‍ശന നിയന്ത്രണത്തിലായി

അബുദാബി: അബുദാബിയില്‍ ഹുക്ക കഫെകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നടപ്പായി. യാതൊരു വിധ മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്ന കഫെകള്‍ക്കാണ് അബുദാബി സാമ്പത്തിക വികസന വിഭാഗം കര്‍ശന നിയന്ത്രണവും മാര്‍ഗരേഖയും പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ മാസം ഒന്നു മുതലാണ് പ്രാബല്യത്തിലായത്.

ഇതനുസരിച്ച്, മാനഗണ്ഡങ്ങള്‍ പാലിക്കാത്ത കഫെകള്‍ പ്രവര്‍ത്തിക്കുന്നത് കടുത്ത നിയമ ലംഘനമായിരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറല്‍ നിയമം 15/2009ലെ പുകവലി നിയന്ത്രണം സംബന്ധിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. 

നഗരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന നൂറുകണക്കിന് ഹുക്ക കഫെകള്‍ക്ക് ഇതുസംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലുള്ളവ അടച്ചു പൂട്ടുകയോ അധികൃതര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്നതാണ് വ്യവസ്ഥ.
ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, മസ്ജിദുകള്‍ തുടങ്ങിയവയുടെ 150 മീറ്റര്‍ പരിധിക്കുള്ളില്‍ പുകവലി കേന്ദ്രങ്ങള്‍ അനുവദനീയമല്ല.

 കഫെകളുടെ പ്രവൃത്തി സമയം രാവിലെ 10 മുതല്‍ രാത്രി 12 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. പുകവലിക്കുന്നവരുടെയും ശീശ ഉപയോഗിക്കുന്നവരുടെയുമെല്ലാം ഇരിപ്പിടങ്ങള്‍ തമ്മില്‍ ചുരുങ്ങിയത് രണ്ടു ചതുരശ്ര മീറ്റര്‍ അകലം പാലിച്ചിരിക്കണമെന്ന് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

 ശീശയും പുകവലിയും 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്നതും അവരുടെ സാന്നിധ്യത്തില്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും കര്‍ശനമായും നിരോധിച്ചതായി അബുദാബി ബിസിനസ് സെന്റര്‍ വ്യാപാര സംരക്ഷണ വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ അഹ്മദ് ഖുബൈസി വ്യക്തമാക്കി.

















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.