Latest News

എം.എം. ലോറൻസിന്റെ ഭാര്യ പൊള്ളലേറ്റ് മരിച്ചു

കൊച്ചി: മുതിര്‍ന്ന സി.പി.എം. നേതാവ്‌ എം.എം. ലോറന്‍സിന്റെ ഭാര്യ ബേബി (75) പൊള്ളലേറ്റു മരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബേബി രാത്രി എട്ടരയോടെയാണ് മരിച്ചത്. പോസ്റ്റുമോർട്ടം ചൊവ്വാഴ്ച നടക്കും. സംസ്കാരം പിന്നീട്.

മക്കൾ: അഡ്വ. എം എല്‍ സജീവൻ, സുജാത (എൻജിനിയർ, ദുബായ്) അഡ്വ. എം.എല്‍ അബി, ആശ ലോറന്‍സ്‌. മരുമക്കൾ: ടിനി, ബോബന്‍ (എന്‍ജിനിയർ, ദുബായ്‌), പ്രൊഫ. സോജ (സെന്റ്‌ തെരേസാസ്‌ കോളേജ്‌, എറണാകുളം).

തിങ്കളാഴ്ച രാവിലെ 10.30തോടെ എറണാകുളം ചക്കറപ്പറന്പിലുള്ള മകൾ സുജാതയുടെ വീട്ടിൽവച്ചാണ് ബേബിക്ക് പൊള്ളലേറ്റത്. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട്‌ അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌ഥലത്തെ കൗൺസിലർ മുൻകൈയെടുത്താണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്നു.

സംഭവസമയത്ത് വീട്ടിൽ ബേബി തനിച്ചായിരുന്നു. സുജാത ദുബായിലാണ്‌. മാനസികാസ്വാസ്ഥ്യത്തിന്‌ ചികിത്സയിലായിരുന്ന ബേബിയെ പൈങ്കുളത്തെ ആശുപത്രിയില്‍നിന്ന്‌ കഴിഞ്ഞദിവസമാണ്‌ സുജാതയുടെ വീട്ടിലെത്തിച്ചത്‌. ഒരു സ്‌ത്രീയായിരുന്നു ഇവിടെ പരിചരിച്ചിരുന്നത്. രാത്രി ഒപ്പം താമസിക്കുന്ന ഇവര്‍ രാവിലെ പോയ ശേഷമാണ്‌ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതെന്ന് കരുതുന്നു. ലോറൻസ് മകന്റെ കൂടെ ഗാന്ധിനഗറിലെ വീട്ടിലാണ് താമസം.

ജുഡിഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ സാബുകുമാര്‍ വൈകുന്നേരം ആശുപത്രിയിലെത്തി ഇവരുടെ മരണമൊഴി രേഖപ്പെടുത്തി. ആത്മഹത്യയ്‌ക്ക് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.