Latest News

യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ ഇനി മുഴുവന്‍ സമയവും മൊബൈല്‍ ഉപയോഗിക്കാം

ദുബായ്: യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ മൊബൈല്‍, സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ എല്ലാ സമയവും ഉപയോഗിക്കാന്‍ യുഎഇ അനുമതി നല്‍കാന്‍ പോവുകയാണ്.

യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വിമാനക്കമ്പനി അധികൃതരുമായും വ്യോമയാന വകുപ്പ് ഇത് സംബന്ധിച്ച് ഈ ആഴ്ച ചര്‍ച്ച നടത്തും. അനുദിനം വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗം വിമാനങ്ങളില്‍ തടസ്സെപ്പെടുന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും മൊബൈല്‍ അടക്കമുള്ളവ ഉപയോഗിക്കാന്‍ ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. വ്യോമഗതാഗത ഉപകരണങ്ങള്‍ക്ക് തടസമുണ്ടാക്കും എന്നതുകൊണ്ടാണ് ഇത്രയും കാലം ഇതിന് അനുമതി നിഷേധിച്ചിരുന്നത്.

എന്നാല്‍ പഴയ വിമാനങ്ങള്‍ക്ക് മാത്രമേ ഈ പ്രശ്‌നമുള്ളൂവെന്നും പുതിയ വിമാനങ്ങളില്‍ ഇത്തരമൊരു തടസമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ പരിഷ്‌കരണത്തോടെ വിമാനയാത്രക്കാരില്‍ വര്‍ദ്ധനവുണ്ടാകുമെന്നും ഇത് യുഎഇ യിലെ വിമാന കമ്പനികളെ സഹായിക്കുമെന്നുമാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, UAE, Flight, Mobile

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.