മുനിസിപ്പാലിറ്റി കെട്ടിടം, കുവൈത്ത് സ്ക്വയര്‍, കള്‍ചറല്‍ പാലസ് സ്ക്വയര്‍, കിങ് ഫൈസല്‍ പള്ളി, അല്‍ മജാസ് പള്ളി, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, സെന്‍ട്രല്‍ സൂഖ്, അല്‍ഖസ്ബ, ഡോ. ഷെയ്ഖ് സുല്‍ത്താന്‍ അല്‍ ഖാസിമി സെന്റര്‍ ഫോര്‍ ഗള്‍ഫ് സ്റ്റഡീസ്, ദിബ്ബ അല്‍ ഹുസ്നിലെ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ ഖാസിമി പള്ളി, കല്‍ബ ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് പള്ളി, ഖോര്‍ഫക്കാനിലെ ഉമര്‍ ബിന്‍ അല്‍ ഖത്താബ് പള്ളി എന്നീ കേന്ദ്രങ്ങളിലാണു വെളിച്ചോല്‍സവം. കൂടാതെ, പ്രധാന പാതകളുടെ അരികുകളില്‍ പ്രത്യേകം തയാറാക്കിയ മുദ്രകളിലും വര്‍ണവെളിച്ചം തൂകും.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് ഏഴ് മുതല്‍ അര്‍ധരാത്രി വരെയും മറ്റു ദിവസങ്ങളില്‍ ഏഴു മുതല്‍ പതിനൊന്നര വരെയുമാണു പ്രദര്‍ശനം. സെന്‍ട്രല്‍ സൂഖിനടുത്തെ ബുഹൈറ കോര്‍ണിഷില്‍ പതിനാലിനു സമാപനം. സംഗീതത്തിന്റെ അകമ്പടിയോടെ ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് ഉല്‍സവം. ഫ്രാന്‍സ്, സ്വിസ്റ്റര്‍ലന്‍ഡ്, യുഎഇ, ബ്രസീല്‍, കംബോഡിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഇതിനുപിന്നില്‍. സ്കൂള്‍ വിദ്യാര്‍ഥികളുടെയും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെയും കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിന് ഉപയോഗിക്കും. സ്വദേശി കലാകാരന്മാരുടെ പരമ്പരാഗത കലാപ്രകടനങ്ങളും അരങ്ങേറും. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയാണു സംഘടിപ്പിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment