കാഞ്ഞങ്ങാട്: കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുപൈപ്പ് ഊരിത്തെറിച്ച് എട്ടുവയസ്സുകാരന് ഗുരുതരമായി പരുക്കേറ്റു. കാഞ്ഞിരപ്പൊയിലില്‍ ഉണ്ണിക്കൃഷ്ണന്റെ മകന്‍ സജിത്തിന്റെ കാലിനാണ് മുറിവേറ്റത്.
നിര്‍മാണ ജോലികള്‍ കണ്ടു നില്‍ക്കവേയാണ് അപകടം. പത്തടി നീളമുള്ള ഇരുമ്പുദണ്ഡ് തെറിച്ചുവീഴുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,
No comments:
Post a Comment