Latest News

പതിനാലുകാരനെ ക്രൂരമായി പീഡിപ്പ മാതാവും കാമുകനും പിടിയില്‍

തളിപ്പറമ്പ: ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണമടഞ്ഞതിനെ തുടര്‍ന്ന് കാമുകനൊപ്പം താമസിക്കുകയായിരുന്ന യുവതി കാമുകനുമായി ചേര്‍ന്ന് പതിനാലുകാരനായ മകനെ ക്രൂരമായി പീഡിപ്പിച്ചു. മാതാവിനെയും കാമുകനെയും പോലീസ് പിടികൂടി.

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തിന് സമീപം മണിയറമുറ്റം കോളനിയില്‍ താമസിക്കുന്ന അനിത (32), കാമുകന്‍ കക്കറ സ്വദേശി മാവിലശേരിയില്‍ അനൂപ് (25) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്.

അനിതയുടെ ഭര്‍ത്താവ് തകിടിയേല്‍ ഷാജി 2012 ജൂണ്‍ 28ന് മരണമടഞ്ഞിരുന്നു. ഷാജി മരിച്ചതിന്റെ എട്ടാം ദിനം മുതലാണ് അനിതയുടെ പിതാവിന്റെ സഹോദര പുത്രനെന്ന് പറഞ്ഞ് അനൂപ് അനിതക്കൊപ്പം താമസമാക്കിയത്. താലൂക്കാശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ തൂപ്പുകാരിയാണ് അനിത. ഷാജിയുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് പതനാല് വയസുള്ള എബിന്‍ എന്ന ആണ്‍കുട്ടിയും 12 വയസുള്ള പെണ്‍കുട്ടിയുമുണ്ട്.

ഇതില്‍ എബിനാണ് അതിഭീകരമായ പീഡനത്തിന് ഇരയായത്. മദ്യലഹരിയില്‍ വീട്ടിലെത്തുന്ന അനൂപ് സ്ഥിരമായി എബിനെ ശാരീരികമായി പീഡിപ്പിക്കുക പതിവാണത്രെ. അനിത ഇതിന് ഒത്താശ ചെയ്തുകൊടുക്കുകയും പലപ്പോഴും പീഡനത്തില്‍ പങ്കാളിയാവുകയും ചെയ്യാറുണ്ട്. മൂന്ന് ദിവസം മുമ്പ് കാല്‍ വിണ്ടുകീറിയതിനെ തുടര്‍ന്ന് എബിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ മിനിഞ്ഞാന്ന് വൈകുന്നേരം അനിത മകന്റെ കാലിന് ചട്ടുകം വച്ച് പൊള്ളിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് അനൂപ്, എബിന്റെ ലിംഗത്തില്‍ കട്ടിംഗ് പ്ലയര്‍ വച്ച് വലിക്കുകയും പിടലിക്ക് ചവിട്ടുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം എബിന്‍ കുളിച്ചു കൊണ്ടിരിക്കെ കുളിമുറിയില്‍ കയറിയ അനൂപ് നാഭിക്ക് ചവിട്ടുകയും ചെയ്തുവത്രെ. പീഡനം നടക്കുമ്പോള്‍ എബിന്‍ നിലവിളിക്കുന്ന ശബ്ദം പുറത്തുവരാതിരിക്കാന്‍ വായയില്‍ തുണി തിരുകിക്കയറ്റുകയും പതിവാണ്.

മിക്ക ദിവസങ്ങളിലും വൈകുന്നേരം മുതല്‍ അര്‍ദ്ധരാത്രി വരെ മുട്ടുകുത്തി നിര്‍ത്തിക്കുകയും പതിവാണത്രെ. പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എബിനെ നിശ്ബദനാക്കുകയായിരുന്നു പതിവ്. അയല്‍വാസിയായ സ്‌നേഹ ചേച്ചിക്ക് എബിനുമായി അടുത്ത ബന്ധമുണ്ട്. ഇതേ തുടര്‍ന്ന് പീഡന വിവരം എബിന്‍ ഈ ചേച്ചിയോട് പറയുകയായിരുന്നു. അവര്‍ എബിന്റെ പിതാവിന്റെ ആലക്കോടുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് അവര്‍ ഇടപെട്ടപോലീസില്‍ പരാതി നല്‍കുകയായിരുന്നു.

എബിന്റെ സഹോദരിയെയും ഇവര്‍ പീഡിപ്പിക്കാറുണ്ടെന്ന് പരാതിയുണ്ട്. വളരെയേറ ആഴമുള്ള കിണറില്‍ നിന്ന് വീട്ടിലേക്ക് ആവശ്യമുള്ള വെള്ളമത്രയും ഈ കുട്ടിയെ കൊണ്ടാണത്രെ കോരിക്കാറുള്ളത്. അനിത യുടെയും അനൂപിന്റെയും വസ്ത്രങ്ങള്‍ കഴുകിപ്പിക്കുന്നതും ഈ കുട്ടിയെ കൊണ്ടാണ്. അനിതയെയും അനൂപിനെയും എസ്.ഐ: എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Child, Attack, Thaliparamba

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.