Latest News

പര്‍ദ്ദവിവാദം: വിവാദനായിക പരാതി പിന്‍വലിച്ചു

കാസര്‍കോട്: പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിച്ച് ഭീഷണിപ്പെടുത്തുന്നതായുള്ള പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് യുവതി കോടതയില്‍ നേരിട്ടെത്തി പിന്‍വലിച്ചു. വിദ്യാനഗറിലെ റയ്ഹാന ആര്‍. ഖാസിയാണ് കാസര്‍കോട് ജ്യുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തി കേസ് പിന്‍വലിക്കുന്നതായി അറിയിച്ചത്. 

ചിലര്‍ പര്‍ദയും തട്ടവും ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന റയ്ഹാനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബേവിഞ്ച മുണ്ടാംകുലത്തെ അബ്ദുര്‍ റഹ് മാന്‍ (48), ബേര്‍ക്കയിലെ സി. അഷ്‌റഫ് അലി (53), ഭാര്യ ഫൗമിയ (42), ചൗക്കി കാവുകോളിയിലെ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് റയ്ഹാനയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് റയ്ഹാന ഹൈക്കോടിതിയെ സമീപിച്ചതിനെതുടര്‍ന്ന് റയ്ഹാനയ്ക്ക് ഹൈക്കോടതി സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടതോടെ വിഷയം ചര്‍ചയാവുകയും മാധ്യമങ്ങളും ജനാധിപത്യമഹിളാ അസോസിയേഷന്‍ ഉള്‍പെടെയുള്ള സംഘടനകളും രംഗത്തുവരികയും ചെയ്തിരുന്നു. തനിക്കും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമെതിരെയാണ് ഭീഷണിയുള്ളതെന്നാണ് റയ്ഹാന പരാതിയില്‍ പറഞ്ഞിരുന്നത്.

എന്‍ജിനീയറിംഗ് ബിരുദമെടുത്ത് ചെന്നൈയില്‍ നിന്ന് തിരിച്ചുവന്ന ശേഷം പര്‍ദയും തട്ടവും ധരിക്കാന്‍ നിര്‍ബന്ധിച്ച് കുഡ്‌ലു സ്വദേശി മുഹമ്മദും മറ്റും ഭീഷണിപ്പെടുത്തുന്നതായാണ് റയ്ഹാന പരാതി ഉന്നയിച്ചിരുന്നത്. അപവാദ പ്രചാരണം നടത്തുമെന്നും കുടുംബത്തെയാകെ അപമാനിക്കുമെന്നുമൊക്കെയായിരുന്നു ഭീഷണിയെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിവരിച്ചിരുന്നു. താന്‍ മതവിശ്വാസിയാണെന്നും എന്നാല്‍ മതവിശ്വാസത്തിന്റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യരുതെന്നുമായിരുന്നു റെയ്ഹാന വാദിച്ചത്.

ഭീഷണിയെകുറിച്ച് മാതാവ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്നും പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടിയിരുന്നു. പര്‍ദ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ലഭിച്ച ഭീഷണിക്കത്തുകളും റയ്ഹാന ഹാജരാക്കിയിരുന്നു. ഇതിനിടയിലാണ് റെയ്ഹാന കോടതിയില്‍ നേരിട്ടെത്തി ഇപ്പോള്‍ കേസ് പിന്‍വലിച്ചിരിക്കുന്നത്.

ഇതിനിടയില്‍ കേരളത്തിനകത്തും പുറത്തും മെഡിക്കല്‍ - എഞ്ചിനിയറിംഗ് സീറ്റ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ റയ്ഹാനയേയും മാതാവിനേയും കര്‍ണാടക പോലീസും, കേരള പോലീസും അറസ്റ്റുചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Raihana, Court, Parda Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.