കാസര്‍ക്കോട്: ആറ് വര്‍ഷം മുമ്പ് യുവതിയെ വെട്ടി നുറുക്കി കൊന്ന് രക്ഷപ്പെട്ട ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാസര്‍ക്കോട് വച്ച് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി മറവൂര്‍ മേച്ചേരിക്കുണ്ടില്‍ മൈമൂനയെ 2007ല്‍ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അബ്ദുള്‍കാദര്‍ (37), ഭര്‍തൃമാതാവ് നബീസ (56) എന്നിവരെയാണ് മൊഗ്രാല്‍ പുത്തൂര്‍ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് ചെറുതുരുത്തി എസ്.ഐമാരായ പി.പി. ജോയി, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് അറസ്റ്റ് ചെയ്തത്.
മൈമൂനയെ കൊലപ്പെടുത്തി വെട്ടിനുറുക്കി ചാക്കുകളിലാക്കി പല സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ ഒന്നാം പ്രതിയും ഭര്‍തൃപിതാവുമായ മാമിക്കുട്ടിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വധശിക്ഷ റദ്ദാക്കി 30 വര്‍ഷത്തെ തടവ് ശിക്ഷയാക്കി ചുരുക്കിയിരുന്നു. മാമിക്കുട്ടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. മൈമൂനയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അബ്ദുള്‍കാദറും നബീസയും രക്ഷപ്പെടുകയായിരുന്നു.
അതിന് ശേഷം കര്‍ണ്ണാടക സുള്ള്യയിലെത്തി അവിടത്തെ ഒരു യുവതിയെ വിവാഹം കഴിച്ച് മൊഗ്രാല്‍ പുത്തൂര്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. സുള്ള്യയിലെ ബന്ധത്തില്‍ അബ്ദുള്‍കാദറിന് മൂന്ന് മക്കളുണ്ട്. മൈമൂനയുടെ മകളെയും ഇവര്‍ക്കൊപ്പമാണ് വളര്‍ത്തുന്നത് എരുത്വംകടവ് ഉജ്ജ്വന്‍കോട് മദ്രസയില്‍ ജോലി ചെയ്തുവരികയായിരുന്നു അബ്ദുള്‍കാദര്‍. നേരത്തെ ഭീമനടി, പള്ളിക്കര, മൊഗര്‍ എന്നിവിടങ്ങളിലെ മദ്രസകളിലും ജോലി ചെയ്തിട്ടുണ്ട്.
മൊഗ്രാല്‍ പുത്തൂരില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തിയത്. ഡി.വൈ.എസ്.പി: വേണുഗോപാലന്റെ നേതൃത്വത്തില്‍ ചെറുതുരുത്തി സി.ഐ: സുരേഷ്‌കുമാറാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ബുധനാഴ്ച രാവിലെ ചെറുതുരുത്തിയിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested, Abdul Khader

No comments:
Post a Comment