Latest News

നടുവിലെ ലീഗ് കുടുംബസംഗമത്തിന് വന്‍ ജനപ്രവാഹം

നടുവില്‍: നേതാക്കളെ കൂട്ടത്തോടെ സസ്‌പെന്റ് ചെയ്ത പശ്ചാത്തലത്തിലും നടുവിലില്‍
നടപടിക്ക് വിധേയരായവര്‍ നടത്തിയ 
കുടുംബ സംഗമത്തിലെത്തിയത് സജീവ പ്രവര്‍ത്തകരടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍. സ്ത്രീകളും കുട്ടികളുമടക്കം സംഗമത്തിലേക്ക് വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. 

സസ്‌പെന്റ് ചെയ്ത നേതാക്കന്മാര്‍ ആരും തന്നെ ചടങ്ങിന് നേതൃത്വം നല്‍കിയില്ലെങ്കിലും ലീഗ് ജില്ലാ-സംസ്ഥാന നേതൃത്വത്തിന് ശക്തമായ താക്കീതായി സംഗമം മാറി. ഹാഷിം അരിയിലാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ലീഗ് നിയോജക മണ്ഡലം സെക്രട്ടറി വി.എ. റഹീം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റാഷിദ് ഗസാലി മുഖ്യപ്രഭാഷണം നടത്തി. ദേശീയ സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണ്ണം നേടിയ ജിസ്‌ന മാത്യുവിനെയും മാപ്പിളപ്പാട്ട് രചന രംഗത്തെ ഹാരിസ് തളിപ്പറമ്പിനെയും ചടങ്ങില്‍ ആദരിച്ചു.

ബെസ്റ്റ് സ്‌കൂള്‍ പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട ഫര്‍ഹാന മുഹമ്മദ്കുഞ്ഞിയെ അനുമോദിച്ചു. സി.പി.എം വിട്ട് ലീഗില്‍ ചേര്‍ന്ന സുലൈമാനെ മുന്‍ ലീഗ് പ്രസിഡണ്ട് കെ. അബ്ദുള്ള ഷാലണിയിച്ചു. അതിനിടെ സസ്‌പെന്റ് ചെയ്യപ്പെട്ട ലീഗ് നേതാക്കളെ ഉടന്‍ തിരിച്ചെടുക്കുമെന്ന സൂചനയുണ്ട്. തിരിച്ചെടുത്തവര്‍ക്ക് നേരത്തെ അവര്‍ വഹിച്ച സ്ഥാനം നല്‍കിയില്ലെങ്കില്‍ നേതൃത്വവുമായി ഒത്തുപോകേണ്ടതില്ലെന്നാണ് നടുവിലിലെ ലീഗ് അനുയായികള്‍ തീരുമാനിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Naduvil, Leagu,.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.