കാസര്‍കോട് : കേന്ദ്രസര്‍വ്വകലാശാല സാമ്പത്തിക ശാസ്‌ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള വത്‌ക്കരണകാലത്തെ പൊതു നയവും ഭരണവും എന്ന വിഷയത്തില്‍ ഫെബ്രുവരി 12, 13, 14 തീയ്യതികളിലായി നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ വെച്ച് അന്താരാഷ്ട്ര സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവര സാങ്കേതിക വിദ്യായുടെയും ആശയ വിനിമയ രംഗത്തെ പുത്തന്‍ സങ്കേതങ്ങളുടെയും വളര്‍ച്ച രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന കാലത്ത് പരമാധികാരം നിലനിര്‍ത്താനായി രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്ന പൊതുനയവും ഭരണപ്രക്രിയയും പൗരസമൂഹത്തെയും അവരുടെ ജീവിത ക്രമത്തേയും എങ്ങനെ ബാധിക്കുന്നുവെന്നും അതില്‍ ഭരണകൂടം നേരിടുന്ന പ്രതിസന്ധികളുമാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
വിവിധ സെക്ഷനുകളിലായി 80 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിക്കും. സാര്‍ക്ക്-യൂറോപ്യന്‍ രാജ്യങ്ങളിലെയും ഇന്ത്യയിലെ മികച്ച ഗവേഷണ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ വിചക്ഷണരും ഗവേഷകരും നയരൂപീകരണ കര്‍ത്താക്കളും, സാമ്പത്തിക ശാസ്‌ത്രമേഖലയിലെ നിരവധി വിദഗ്‌ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
12 ന് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) ഡയരക്ടറും പ്രമുഖ സാമൂഹ്യ സാമ്പത്തിക ശാസ്‌ത്രജ്ഞനുമായ പ്രൊഫ. എസ് പരശുരാമന്‍ സെമിനാര്‍ ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ദേശീയ പൊതുഃധന (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫൈനാന്‍സ് ആന്റ് പോളിസി) സ്ഥാപനത്തിലെ പ്രൊഫ. തപസ് സെ സെന്‍, കാനഡയിലെ സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി ഇന്‍ഫോര്‍മാറ്റിക്‌സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ആന്റ് പ്രൊഫ. ദിനേശ് ശര്‍മ്മ, ഐ ജി ഐ ഡി ആര്‍ പ്രൊഫ. എം എച്ച് സൂര്യനാരായണ, പ്രൊഫ. വിന്‍സെന്റ്, യൂണിവേഴ്‌സിറ്റി എമിറേറ്റ്‌സ് പ്രൊഫ. ജോസഫ് താരമംഗലം, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. അനുരാധ, ബലറാം ഐ ഇ എസ്, ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍, പ്രൊഫ. ജെ ബി ജി തിലക് തുടങ്ങിയ പ്രമുഖര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി അബ്ദുല്‍കരിം, ഡോ. കെ സി ബൈജു, ബാസിന്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasargod

No comments:
Post a Comment