കണ്ണൂര്‍ . മണല്‍വേട്ടക്കെത്തിയ ഡിവൈഎസ്പിയെയും പൊലീസുകാരെയും കൊലപ്പെടുത്താന്‍ മണല്‍മാഫിയയുടെ ശ്രമം. ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരനും രണ്ടു പൊലീസുകാരും സഞ്ചരിച്ച കാര്‍ മണല്‍ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പി.സുകുമാരനും പൊലീസുകാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മൂന്നു പേര്‍ക്കും പരുക്കേറ്റു.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സിവില്‍ പൊലീസ് ഒാഫീസര്‍മാരായ അബ്ദുല്‍ സലാം, ജന്‍സണ്‍ എന്നിവരെയും കൂട്ടി ഡിവൈഎസ്പി പി.സുകുമാരന്‍ ടാക്സി കാറില്‍ മണല്വേട്ടയ്ക്കിറങ്ങിയത്. ജില്ലയിലെ മണല്‍ നിരോധനം നീക്കിയ ദിവസമായതിനാല്‍ ലോക്കല്‍ പൊലീസനെ അറിയിക്കാതെയായിരുന്നു ഡിവൈഎസ്പിയുടെ നേരിട്ടുള്ള പരിശോധന. ഇരിക്കൂര്‍ മാമാനക്കുന്നില് മണല്‍കയറ്റിവന്ന ലോറിയെ പൊലീസ് സംഘം തടഞ്ഞു. നിര്‍ത്താതെ പോയ ലോറി പിന്തുടര്‍ന്ന സംഘം ലോറിയെ മറികടന്ന്, നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ആക്രമണം. ഡിവൈഎസ്പിക്കു നേരെ ഭീഷണിമുഴക്കിയ സംഘം കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു
നിയന്ത്രണംവിട്ട ലോറി മതിലില്‍ ഇടിച്ചുനിര്‍ത്തിയ അക്രമിസംഘം ഒാടി രക്ഷപ്പെട്ടു. ഇടിച്ച ലോറിക്ക് നമ്പര്‍ പ്ളേറ്റില്ലായിരുന്നു. പരുക്കേറ്റ ഡിവൈഎസ്പിയെയും പൊലീസുകാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ചേസിസ് നമ്പര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment