മഥുര: ബലാത്സംഗക്കേസില്‍ ആള്‍ദൈവത്തിനെതിരെ മൊഴി നല്‍കാനെത്തിയ പെണ്‍കുട്ടി കോടതി വളപ്പില്‍ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
മൂന്ന് വര്‍ഷം മുന്‍പ് തനിക്കു നേരെ ഉണ്ടായ ബലാത്സംഗവുമായി ബന്ധപ്പെട്ട കേസില്‍ ആള്‍ദൈവമെന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന ഗോവിന്ദാനന്ദ തീര്‍ഥിനെതിരെ മൊഴി നല്‍കാന്‍ മാതാവിനൊപ്പം കോടതിയില്‍ എത്തിയതായിരുന്നു യുവതി.
കോടതി വളിപ്പില്‍ വച്ച് ഒരു സംഘം ഇരുവരെയും വെടിവെക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മാതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
അതേസമയം, ഗോവിന്ദാനന്ദയുടെ നിര്‍ദ്ദേശപ്രകാരമാണോ കൊല നടന്നതെന്ന് വ്യക്തമല്ല. സ്ഥലത്ത് വന്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ് ഗോവിന്ദാനന്ദ. മൂന്നു വര്‍ഷമായിട്ടും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court, Murder, Madhura
No comments:
Post a Comment