കാസര്‍കോട്: എണ്ണൂറുരൂപയുടെ പുസ്തകംനല്കാത്തതിന് പ്രസാധകന്‍ 18,000 രൂപ നല്കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്. കുമ്പള-ബദിയഡുക്ക റോഡില്‍ ഒബര്‍ളെ കോംപ്ലക്‌സില്‍ ഉഷ ഹോമിയോ ക്ലിനിക് ആന്‍ഡ് ഫാര്‍മസിയിലെ ഡോ. പി.വേണുഗോപാലന്‍ നായര്‍ നല്കിയ പരാതിയില്‍ കോഴിക്കോട് ബേപ്പൂര്‍എ.ഐ.വൈ. പബ്ലിക്കേഷനെതിരെയാണ് കാസര്‍കോട് ഫോറം ഉത്തരവ് ഇറക്കിയിരിക്കുന്നത്.
'ഹോമിയോപ്പതി മെറ്റീരിയ മെഡിക്ക' എന്ന പുസ്തകത്തിനുവേണ്ടിയാണ് പത്രപ്പരസ്യം കണ്ട്‌ഡോ. പി.വേണുഗോപാലന്‍ 800 രൂപ അയച്ചുകൊടുത്തത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുസ്തകം കിട്ടിയില്ല. ബന്ധപ്പെട്ടപ്പോള്‍ മൂന്നുവോള്യങ്ങളുള്ള പുസ്തകത്തിന്റെ ആദ്യഭാഗം മാത്രമാണ് പുറത്തിറക്കിയതെന്ന് അറിയിച്ച പ്രസാധകര്‍ 300 രൂപയുടെ ആ പുസ്തകം പരാതിക്കാരനുനല്കി. ബാക്കി രണ്ടുഭാഗങ്ങള്‍ നല്കിയില്ലെന്നും പണം തിരിച്ചുനല്കിയില്ലെന്നും കാണിച്ച് ഡോക്ടര്‍ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.
പരാതിക്കാരനില്‍നിന്ന്‌സ്വീകരിച്ച 800 രൂപയും അദ്ദേഹത്തിനുണ്ടായ മനോവിഷമത്തിന് നഷ്ടപരിഹാരമായി 15,000 രൂപയും ചെലവിനത്തില്‍ 3000 രൂപയും നല്കാനാണ് ഫോറം പ്രസിഡന്റ് പി.രമാദേവി, അംഗങ്ങളായ കെ.ജി.ബീന, ഷീബ എം.സാമുവല്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവായിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment