പരപ്പ: ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും ഓട്ടോഡ്രൈവറും വിവാഹിതരായി തിരിച്ചെത്തി. എന്നാല്‍ പെ ണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ വെവ്വേറെ താമസിക്കാന്‍ അമ്പലത്തറ പോലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ഒരാഴ്ചമുമ്പാണ് പരപ്പ ഗവ. ഹയര്‍ സെക്കണ്ടറി സ് കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും കാലിച്ചാനടുക്കത്തെ ഓട്ടോ ഡ്രൈവറും ഒളിച്ചോടിയത്. ഒളിച്ചോടിയ കമിതാക്കള്‍ നേരെ പോയത് തിരുവനന്തപുരത്തേക്കാണ്. അവിടെ ലോഡ്ജില്‍ തങ്ങി. പിന്നീട് പറശിനികടവില്‍ തിരിച്ചെത്തി വിവാഹിതരായി.
കാലിച്ചാനടുക്കം ആനപ്പെട്ടി സ്വദേശികളാണ് ഇരുവരും. വിദ്യാര്‍ത്ഥിനിക്ക് പതിനെട്ട് വയസ് തികയാന്‍ ഒരു മാസം ബാക്കിയുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവറുടെ ബന്ധുവീട്ടില്‍ താമസിപ്പിക്കാനാണ് പോലീസിന്റെ സാന്നിധ്യത്തില്‍ ഇരു കുടുംബങ്ങളും എടുത്ത തീരുമാനം.മുപ്പത്തഞ്ചുകാരനാണ് ഓട്ടോഡ്രൈവര്‍.
അതേസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുമില്ല. മടിക്കൈ തീയ്യര്‍പാലത്തെ ഗള്‍ഫുകാരന്‍ യുവാവുമായി മാസങ്ങള്‍ക്ക് മുമ്പുതന്നെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് വിവാഹം നീട്ടിവെക്കുകയായിരുന്നു.
ഗള്‍ഫുകാരനായ വരന്‍ പത്തായിരം രൂപയുടെ മൊബൈലും വിലകൂടിയ ചൂരിദാറും മറ്റും വിദ്യാര്‍ത്ഥിനിക്ക് നല്‍കിയിരുന്നു. സ്വര്‍ണ്ണമോതിരവും കൈമാറി. ഗള്‍ഫുകാരന്‍ മാര്‍ച്ച് മാസം അവസാനം വിവാഹം നടത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് പ്രതിശ്രുത വധു തന്നെക്കാള്‍ ഇരട്ടി പ്രായമുള്ള ഓട്ടോറിക്ഷാ ഡ്രൈവറോടൊപ്പം സ്ഥലം വിട്ടത്.
ഗള്‍ഫുകാരനായ വരന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങുകയാണ്. കല്യാണത്തിനായി യുവാവ് നാട്ടിലെത്തിയിട്ടുണ്ട്. ഓഡിറ്റോറിയം ബുക്ക് ചെയ്ത് അഡ്വാന്‍സ് കൊടുത്തു. കല്യാണകത്തും അച്ചടിച്ച് ആളുകളെ ക്ഷണിക്കുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment