ബേക്കല്‍ : മണല്‍ മാഫിയ തട്ടിക്കൊണ്ടുപോയി എസ് ഐ യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്തുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മൂന്നു പേര്‍ വലയിലായതായി സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
ബേക്കല്‍ എസ് ഐ രാജേഷിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാജേഷിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ പ്രശോഭിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
പ്രതികളെ കണ്ടെത്തുന്നതിനായി ബേക്കല്‍, പള്ളിക്കര, ചേറ്റുകുണ്ട്, കോട്ടിക്കുളം, പൊയ്യക്കര എന്നിവിടങ്ങളിലെ മണല്‍ വ്യാപാരവുമായി ബന്ധപ്പെടുന്നവരേയും മണല്‍ കയറ്റിറക്ക് തൊഴിലാളികളെയും അജാനൂര്‍, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ മണല്‍ ലോറി ഡ്രൈവര്‍മാരേയും പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്.
ഇതിനിടയില്‍ എസ് ഐ രാജേഷ് വധശ്രമവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ വലയിലായതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന എസ് ഐ യുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment