കാസര്‍കോട്: ഭെല്‍-ഇ.എം.എല്‍ കമ്പനിയില്‍ തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല നിരഹാര സമരത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
വര്‍ഷങ്ങള്‍ക്കുമുമ്പ് കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി മാറ്റിയ കമ്പനിയെ വികസിപ്പിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനും മാനേജ്മെന്റ് നടപടി കൈകൊള്ളണം. അവകാശ സംരക്ഷണ പോരാട്ടത്തിനുമുന്നില്‍ മുഖം തിരിച്ചാല്‍ സമരം യൂത്ത്ലീഗ് ഏറ്റെടുക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. അബദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ.ബി.എം.ഷെരീഫ്, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മമ്മു ചാല, ഹമീദ് ബെദിര, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, ഹക്കിം മീനാപ്പീസ്, ടി.വി.റിയാസ്, റഫീഖ് കേളോട്ട്, ഷാഹുല്‍ ഹമീദ് ബന്തിയോട്, എം.എച്ച്.മുഹമ്മദ് കുഞ്ഞി, എന്‍.ശംസുദ്ദീന്‍, ശിഹാബ് തൃക്കരിപ്പൂര്‍, ഉമ്മര്‍ അപ്പോളോ, ഹമീദ് പള്ളങ്കോട്, ബാത്തിഷ പൊവ്വല്‍, പി.ഡി.എ.റഹ്മാന്, ഹാരിസ് തൊട്ടി, മുത്തലിബ് കാഞ്ഞങ്ങാട്, ഹാരിസ് പട്ള, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, എം.എ.നജീബ്, ബി.ടി.അബ്ദുല്ല കുഞ്ഞി സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment