Latest News

ബേക്കല്‍ എസ്.ഐ. പോലീസ് വകുപ്പിന് അപവാദം: യൂത്ത്‌ലീഗ്

മേല്‍പറമ്പ്: പദവിയൂടെ മാന്യതയും പോലീസ് വകുപ്പിന്റെ അന്തസത്തയും മനസ്സിലാക്കാതെ പരാതിക്കാരോടും പൊതു പ്രവര്‍ത്തകരോടും അസഭ്യമായവാക്കുകള്‍ പ്രകടിപ്പിക്കുന്ന ബേക്കല്‍ എസ്.ഐ. എം.രാജേഷ് പോലീസ് വകുപ്പിന് തന്നെ അപമാനമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി.ഡി.കബീര്‍, ജനറല്‍ സെക്രട്ടറി എം.എച്ച്.മുഹമ്മദ്കുഞ്ഞിമാങ്ങാട് പ്രസ്താവിച്ചു. 

ബേക്കല്‍ സ്റ്റേഷനില്‍ ഇരട്ട നീതിയാണ് നടപ്പിലാക്കുന്നത്. ഒരുകൂട്ടം മാഫിയകളുടെയും രാഷ്ട്രീയ ക്രിമിനലുകളുടെയും നേതാവായി വിലസുകയാണ് ബേക്കല്‍ എസ്.ഐ. ഉത്തരവാദിത്വവും കടമയുംമറുന്നുകൊണ്ട്‌സാധാരണക്കാര്‍ക്കുംഇരകള്‍ക്കും ഒപ്പം നില്‍ക്കുന്നതിന് പകരംഅവരെ വേട്ടയാടാനും നിര്‍വീര്യമാക്കാനുമാണ് വാക്കും പ്രവര്‍ത്തിയും ഈ ഉദ്യോഗസ്ഥന്‍ പ്രയോഗിക്കുന്നത്. 

എല്ലാ പൊതു പ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ദല്ലാളന്മാരല്ല. താന്‍മനസ്സില്‍ കൊണ്ടുനടക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളും ബന്ധപ്പെട്ടവരും അത്തരത്തില്‍ ഉള്ളതിനാല്‍ എല്ലാവരെയും അതേ കണ്ണില്‍ കാണുന്നത് ഭൂഷണമല്ല. യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ അനീതിയുടെയോ അക്രമത്തിന്റെയോ പക്ഷത്ത് നിലയുറിപ്പിക്കാനോ അവര്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാറോ ഇല്ല. സി.പി.എമ്മിന്റെ ഒരുപറ്റം ക്രിമിനലുകള്‍ രാഷ്ട്രീയ മേല്‍കൊയ്മക്കും നിലനില്‍പ്പിനുംവേണ്ടി ഏകപക്ഷീയമായി ഒരു വിഭാഗത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ പരാതിപ്പെട്ടാല്‍ നീതി നിഷേധിക്കുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന സമീപനമാണ്എസ്.ഐ.യുടെഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

വായില്‍ തോന്നുന്നതെല്ലാംവിളിച്ചു പറയുന്ന ഇദ്ദേഹത്തില്‍നിന്ന് മാന്യന്മാര്‍ക്ക് പറയാന്‍ പറ്റാത്ത തരത്തിലുള്ള അസഭ്യ വാക്കുകളും പ്രയോഗങ്ങളുമാണ് പുറത്തുവരുന്നത്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരുടെ മേല്‍കുതിരകേറാന്‍ ഉപയോഗിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.