കാസര്‍കോട്: എസ്.വൈ.എസ്സിന്റെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ദേശീയപാതയില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍, ചരക്കുലോറികള്‍, ടാങ്കര്‍ലോറികള്‍ എന്നിവ മഞ്ചേശ്വരം ഭാഗത്തും കാഞ്ഞങ്ങാട് ഭാഗത്തും നിര്‍ത്തിയിടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മംഗലാപുരത്തുനിന്ന് ബദിയഡുക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുമ്പളയില്‍നിന്ന് സീതാംഗോളി വഴി പോകണം. മംഗലാപുരത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ളവ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് വഴി പ്രസ്‌ക്ലബ് ജങ്ഷനിലെത്തി ചന്ദ്രഗിരി റോഡിലൂടെ ചെമ്മനാട്, മേല്‍പ്പറമ്പ് വഴി പോകണം.
ബദിയഡുക്കയില്‍നിന്ന് കാസര്‍കോട്ടേക്കുള്ള വാഹനങ്ങള്‍ സീതാംഗോളി, ഉളിയത്തടുക്ക വഴി പോകണം. ബദിയഡുക്കയില്‍നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടവ നെല്ലിക്കട്ട, പൈക്ക, ബോവിക്കാനം, എരഞ്ഞിപ്പുഴ വഴി പോകണം. മുള്ളേരിയയില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെര്‍ക്കളയില്‍ ആളുകളെ ഇറക്കി തിരിച്ചുപോകണം.
കണ്ണൂരില്‍നിന്ന് കാസര്‍കോട്, മംഗലാപുരം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചട്ടഞ്ചാലില്‍നിന്ന് തിരിഞ്ഞ് കോളിയടുക്കം, പെരുമ്പളക്കടവ്, ദേളി, പരവനടുക്കം, ചെമ്മനാട്, പ്രസ്‌ക്ലബ് ജങ്ഷന്‍, ജാല്‍സൂര്‍ ജങ്ഷന്‍, കറന്തക്കാട് വഴി പോകണം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment