കാസര്‍കോട്: യുവത്വം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയവുമായി സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മിഷന്‍ 2014 പദ്ധതി ഭാഗമായി ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററും 40 ഓപ്പണ്‍ മോറല്‍ സ്‌കൂളും സംഘടിപ്പിക്കാന്‍ സുന്നി സെന്ററില്‍ സംഘടിപ്പിച്ച ജില്ലാ എസ്.വൈ.എസ് വിചിന്തനം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. പദ്ധതി വിളംബരം ബായാര്‍ മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദു റഹ്മാന്‍ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ നിര്‍വഹിച്ചു.
മാര്‍ച്ച് 4ന് കാസര്‍കോട്ട് വിപുലമായ അനുസ്മരണ ആദര്‍ശ സമ്മേളനവും ഏപ്രില്‍ മെയ് മാസങ്ങളില്‍ സോണ്‍ സമ്മേളനങ്ങളും സംഘടിപ്പിക്കാനും എസ്.വൈ.എസ് തീരുമാനിച്ചു. യൂണിറ്റ് മുതല്‍ ജില്ലാ ഘടകം വരെ ഒന്നാം വാര്‍ഷിക കൗണ്‍ണ്‍സിലുകള്‍ ഏപ്രില്‍ 30നകം പൂര്‍ത്തിയാകും.
ജില്ലയില്‍ 350 യൂണിറ്റുകളില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് സ്‌കൂളിന്റെ സോണ്‍ കേന്ദ്രമായാണ് കൗണ്‍സിലിംഗ് സെന്റര്‍ തുടങ്ങുന്നത്. സോണ്‍ തലങ്ങളില്‍ നടന്ന അന്യ ഭാഷാ തൊഴിലാളി സംഗമങ്ങളിലൂടെ തെരെഞ്ഞെടുക്കപ്പെട്ട വര്‍ക്ക് തുടര്‍ പഠനമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിവാര ഓപ്പണ്‍ മോറല്‍ സ്‌കൂള്‍ തുടങ്ങുന്നത്.
സാന്ത്വനം ക്ലബ്, ഫാമിലി സ്‌കൂള്‍, ബ്ലഡ് ബാങ്ക് ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ പദ്ധതികള്‍ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജില്ലയില്‍ 400 ലേറെ മഹല്ല് തലങ്ങളില്‍ മാതൃസംഗമം, സഹോദരീ സംഗമം, പ്രീമാരിറ്റല്‍ മീറ്റ്, യുവജന സമ്മേളനം എന്നിവയും നടക്കും.
സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, എസ്.എം.എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മൂസ സഖാഫി കളത്തൂര്‍, ബശീര്‍ ഹാജി ബായാര്‍, കെ.കെ അബ്ബാസ് കൊടിയമ്മ, കന്തല്‍ സൂപ്പി മദനി, അബ്ദുസ്സത്താര്‍ ചെമ്പരിക്ക,
എസ്‌വൈ. ജില്ലാ സാന്ത്വനം സെക്രട്ടറി ഹസ്ബുല്ലാഹ് തളങ്കര സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment