നിലമ്പൂർ: നിലമ്പൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറയ്ക്കൽ രാധ കൊല്ലപ്പെട്ട സംഭവത്തിൽ മന്ത്റി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫംഗം ബിജു നായരെയും കോൺഗ്രസ് പ്രവർത്തകൻ ഷംസുദ്ദീനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബിജു നായരുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തുപറയുമെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ വച്ചാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം. ഓഫീസ് സെക്രട്ടറി കൂടിയാണ് ബിജു നായർ.
പൂക്കോട്ടുംപാടത്തെ കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ കുമാരൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കുളത്തിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ബിജു നായരുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തുപറയുമെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ വച്ചാണ് കൊല നടന്നതെന്നാണ് പൊലീസ് നിഗമനം. ഓഫീസ് സെക്രട്ടറി കൂടിയാണ് ബിജു നായർ.പൂക്കോട്ടുംപാടത്തെ കോൺഗ്രസ് നേതാവും കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ കുമാരൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കുളത്തിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടത്. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. അടിവസ്ത്രം മാത്രമാണുണ്ടായിരുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30 ഓടെ വീട്ടിൽ നിന്നും കോൺഗ്രസ് നിയോജക മണ്ഡലം ഓഫീസിലേക്ക് ജോലിക്ക് പോയതായിരുന്നു. പിന്നീട് രാധയെ ആരും കണ്ടില്ല. ബന്ധുക്കൾ നിലമ്പൂർ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് ചുള്ളിയോട് പരപ്പൻ പൂച്ചാലിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടി കമ്പികൊണ്ട് വരിഞ്ഞു മുറുക്കിയിരുന്നു. രണ്ടു ഭാഗത്തും കല്ലു കെട്ടി താഴ്ത്തിയതായിരുന്നു. ആൾതാമസമില്ലാത്ത പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന കുളമാണിത്. രാധ അവിവാഹിതയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment