മംഗലാപുരം: സ്വര്‍ണക്കടത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച സ്വര്‍ണംവിഴുങ്ങലിന്റെ അവസാന കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ശശിധരന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 54 പവന്‍. കൈയില്‍ കൊണ്ടുനടക്കാന്‍പോലും എളുപ്പമല്ലാത്തത്ര അളവ് സ്വര്‍ണം ഈ മനുഷ്യന്‍ പത്തുദിവസത്തോളം വയറ്റില്‍ കൊണ്ടുനടന്നതറിഞ്ഞവരെല്ലാം അത്ഭുതംകൂറുകയാണ്.
ബേക്കല്‍ തച്ചങ്ങാട്ടെ ശശിധരന്റെ വയറ്റില്‍നിന്ന് മുപ്പതാമത്തെ സ്വര്‍ണഗുളിക കഴിഞ്ഞദിവസം രാത്രിയാണ് പുറത്തെടുത്തത്. ആദ്യഘട്ടത്തില്‍ 25 എണ്ണം പുറത്തെടുത്തു. തീര്‍ന്നിട്ടില്ലെന്ന് ശശിധരന്‍ പറഞ്ഞതനുസരിച്ച് വീണ്ടും രണ്ടെണ്ണംകൂടി പുറത്തെടുത്തു. 'ഇനിയുമുണ്ടോ എന്ന് സംശയം' എന്നായി ശശിധരന്‍. അടുത്തഘട്ടം പരിശോധനയില്‍ എണ്ണം 29 ആയി. ഒടുവില്‍ അവസാന എണ്ണം പുറത്തെടുത്തപ്പോള്‍ 'ഇനിയില്ല' എന്ന് ശശിധരന്‍ കട്ടായം പറഞ്ഞു. അങ്ങനെ പത്തുദിവസത്തെ 'സ്വര്‍ണ ഗര്‍ഭ'ത്തില്‍നിന്ന് ശശിധരന് മോചനം. പരിശോധന പൂര്‍ണമായതില്‍ ഡോക്ടര്‍മാര്‍ക്കും അനന്തമായ കാത്തിരിപ്പിന് അവസാനമായതില്‍ പോലീസിനും കസ്റ്റംസിനും ആശ്വാസം.
430 ഗ്രാം സ്വര്‍ണമാണ് മൊത്തം ശശിധരന്‍ ഗുളികരൂപത്തില്‍ വിഴുങ്ങിയത്. മാര്‍ക്കറ്റില്‍ ഇതിന് 14 ലക്ഷം രൂപ വരും. കള്ളക്കടത്തുകാര്‍ ഇദ്ദേഹത്തിന് വാഗ്ദാനംചെയ്തത് രണ്ടുലക്ഷം രൂപയായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ ശശിധരന്‍ ഈ വാഗ്ദാനത്തില്‍ വീഴുകയായിരുന്നു. ടൂറിസ്റ്റ് വിസയിലാണ് അദ്ദേഹം ഗള്‍ഫില്‍ പോയത്. ഗുളികരൂപത്തിലുള്ള സ്വര്‍ണം വിഴുങ്ങിയശേഷം മംഗലാപുരം വിമാനത്താവളംവഴി നാട്ടിലെത്തി. അതിവിദഗ്ധമായ കള്ളക്കടത്തായതിനാലും ഒറ്റുകാര്‍ ആരും ഇല്ലാതിരുന്നതിനാലും സുരക്ഷിതമായാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി വയറിളക്കി സ്വര്‍ണം പുറത്തെടുക്കാനായിരുന്നു പദ്ധതി.
എന്നാല്‍, വീട്ടിലെത്തി നാലുദിവസം കഴിഞ്ഞിട്ടും മലംപോലും പുറത്തേക്കുവരാത്ത അവസ്ഥയിലാണ് മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ എത്തിയത്. അവിടെ നടത്തിയ പരിശോധനയില്‍ വയറ്റില്‍ സ്വര്‍ണം കണ്ടെത്തി. തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയുംചെയ്തു. എനിമയടക്കമുള്ള പല വഴികളും പരീക്ഷിച്ചെങ്കിലും വഴങ്ങാതെ ഇടഞ്ഞുനിന്ന സ്വര്‍ണം അവസാനം മലദ്വാരംവഴി ഉപകരണം കടത്തിയുള്ള കൊളോണോസ്‌കോപ്പി വഴിയാണ് പുറത്തെടുത്തത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്മാരെ പിടിക്കാന്‍ ശശിധരന് ആസ്പത്രിയില്‍നിന്ന് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് കസ്റ്റംസും പോലീസും.

ശശിധരന്‍ വിഴുങ്ങിയ 29 സ്വര്‍ണഗുളികകള്‍ ആറാംദിവസം പുറത്തെടുത്തു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment