Latest News

ഡല്‍ഹിയില്‍ അരുണാചല്‍ സ്വദേശിയെ അടിച്ചു കൊന്നു

ന്യൂഡല്‍ഹി: വംശീയ അധിക്ഷേപ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ അരുണാചല്‍ സ്വദേശിയെ ഡല്‍ഹിയില്‍ അടിച്ചുകൊന്നു. അരുണാചല്‍ എംഎല്‍എയുടെയും ആരോഗ്യ മന്ത്രാലയം പാര്‍ലമെന്ററി സെക്രട്ടറി നിഡോ പവിത്രയുടെ മകന്‍ നിഡോ തനിയാമാണ് (18) വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്.
 
ലജ്പത് മാര്‍ക്കറ്റിലെ ഒരു കടയിലുണ്ടായിരുന്നവര്‍ വംശീയമായ അധിക്ഷേപിച്ചെന്നാണ് ആരോപണം. ഇതില്‍ പ്രകോപിതനായ നിഡോ ആക്ഷേപങ്ങള്‍ക്കു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും കടയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കടയിലുണ്ടായിരുന്നവര്‍ ഇരുമ്പുവടിയുമായി നിഡോയെ ആക്രമിക്കുകയായിരുന്നു.

ബലാത്സംഗത്തിനുപുറമേ വംശീയ അധിക്ഷേപവും കൊലപാതകവും രാജ്യ തലസ്ഥാനത്തെ നാണം കെടുത്തിയിരിക്കുകയാണ്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഡല്‍ഹിയില്‍ ഉയരുന്നത്. തലസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നിര്‍ദേശം നല്കി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Murder

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.